ad

Ticker

6/recent/ticker-posts

തിരൂർ പോസ്റ്റൽ ഡിവിഷൻ PLI ഏജന്റുമാരെ നിയമിക്കുന്നു.



തിരൂർ: തപാൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് എന്നീ പോളിസികൾ ചേർക്കുന്നതിനുള്ള ഏജന്റ്  ആവാൻ അവസരം. 18 വയസ്സ് പൂർത്തിയായ താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഈ വരുന്ന ജൂൺ 19 നു തിരൂർ പോസ്റ്റൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ വെച്ച് നടക്കുന്ന ആഭിമുഖ്യത്തിൽ പങ്കെടുക്കാവുന്നതാണ്. തൊഴിൽ രഹിതർ, സ്വയം തൊഴിൽ കണ്ടെത്തിയ വിദ്യാസമ്പന്നർ, ഏതെങ്കിലും ഇൻഷുറൻസ് കമ്പനിയിൽ ഏജന്റുമാരായി ജോലി ചെയ്തിരുന്നവർ (നിലവിലെ ലൈഫ് ഇൻഷുറൻസ് ഏജൻസി ക്യാൻസൽ ചെയ്ത സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കേണ്ടതാകുന്നു) വിമുക്തഭടന്മാർ, അംഗൻവാടി ജീവനക്കാർ, വിരമിച്ച അധ്യാപകർ, മഹിളാമണ്ഡൽ ജീവനക്കാർ, സ്വയം സഹായ സഹകരണ സംഘങ്ങളിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർക്കും അപേക്ഷിക്കാം. ലൈഫ് ഇൻഷുറൻസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുൻപരിചയമുള്ളവർക്കും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്കും മുൻഗണന ലഭിക്കും.ഉദ്യോഗർത്ഥികൾ പരിചയവും മറ്റ് യോഗ്യതകളും തെളിയിക്കുന്ന രേഖകൾ,  രണ്ട് പാസ്പോർട്ട്‌ സൈസ് ഫോട്ടോ ബയോഡാറ്റ എന്നിവ അഭിമുഖത്തിൽ ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0494 2422490, 9400162315 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
                
(എം കെ ഇന്ദിര)                                                                                          ഡിവിഷനൽ സൂപ്രണ്ട്
തിരൂർ പോസ്റ്റൽ ഡിവിഷൻ

Post a Comment

0 Comments