ad

Ticker

6/recent/ticker-posts

രാസവള വിലവർദ്ധന; ആൾ ഇന്ത്യാ കിസാൻ - ഖേത് മസ്ദൂർ പോസ്റ്റാഫീസ് മാർച്ച് നടത്തി.

കുട്ടനാട് : കർഷകനെ കൊള്ളയടിക്കുന്ന ഭീമമായ രാസവള വിലവർദ്ധനവ് പിൻവലിക്കുക, പമ്പിംഗ് സബ്സിഡി ഇല്ലാതാക്കുന്ന പ്രിപെയ്ഡ് സ്മാർട്ട് മീറ്റർ നിർദ്ദേശിക്കുന്ന വൈദ്യുതി നിയമം 2023 നടപ്പാക്കരുത്, C 2+ 50 ശതമാനം താങ്ങുവില നിയമപരമാക്കി നല്കുക, കാർഷിക വിപണന നയ ചട്ടക്കൂട് പിൻവലിക്കുക, സംഭരിച്ച നെല്ലിൻ്റെ വില ഉടൻ നല്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആൾ ഇന്ത്യാ കിസാൻ - ഖേത് മസ്ദൂർ സംഘടന (എ.ഐ.കെ.കെ.എം.എസ്) കുട്ടനാട്ടിലെ മങ്കൊമ്പ് പോസ്റ്റ് ഓഫീസിലേയ്ക്ക് കർഷക പ്രതിഷേധ മാർച്ചും, പാഡി ഓഫീസ് ധർണ്ണയും നടത്തി.മാർച്ച് ഡൽഹി ചലോ കർഷകസമര ഐക്യദാർഢ്യ സമിതിയുടെ കൺവീനറായിരുന്ന ജോസി കുര്യൻ ഫ്ലാഗ് ഓഫ് ചെയ്തു. എ.ഐ.കെ.കെ.എം.എസ് സംസ്ഥാന പ്രസിഡൻ്റ് അബ്ദുൾ അസീസ് ഉൽഘാടനം ചെയ്തു. നെൽകർഷക സംരക്ഷണ സമിതി സംസ്ഥാന പ്രസിഡൻ്റ് റജീന അഷറഫ് മുഖ്യ പ്രസംഗം നടത്തി. എ.ഐ.കെ.കെ.എം.എസ്.സംസ്ഥാന സെക്രട്ടറി എൻ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ ജനറൽസെക്രട്ടറി അലക്സ് മാത്യൂ, എൻ.കെ.എസ്.എസ്.സംസ്ഥാന ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന്, വൈ. പ്രസി വേലായുധൻ നായർ, എ.ഐ.കെ.കെ.എം.എസ് സംസ്ഥാന രക്ഷാധികാരി എസ്.രാജീവൻ, സംസ്ഥാന നേതാക്കളായ പി..പി. എബ്രഹാം, എൻ.വി ജയകൃഷ്ൻ, എ.ജി.അജയകുമാർ, മധു പള്ളിപ്പാട്, പി.കെ.ശശി, ബി.ഭദ്രൻ, എസ്.രാധാമണി,പി.ആർ.സതീശൻ എന്നിവർ പ്രസംഗിച്ചു. മാത്യൂ തോമസ്,കെ.എം. പൊന്നപ്പൻ, ഗണേഷ് ബാബു, കെ.എസ്.ചെല്ലമ്മ, മായമ്മ ,തമ്പി ,ശരത്ത്തുടങ്ങിയവർ നേതൃത്വം നല്കി.

Post a Comment

0 Comments