ad

Ticker

6/recent/ticker-posts

സിബിഎസ്ഇ ജില്ലാ ശാസ്ത്ര പ്രവർത്തി പരിചയ മേള കോട്ടക്കൽ പീസ് പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

മലപ്പുറം : സഹോദയ സ്കൂൾ കോംപ്ലക്സ് സംഘടിപ്പിച്ച സിബിഎസ്ഇ ജില്ലാ ശാസ്ത്ര പ്രവർത്തി പരിചയ മേള സയൻഷ്യ"25 സമാപിച്ചു മേളയിൽ 231 പോയിൻ്റുകൾ കരസ്ഥമാക്കി കോട്ടക്കൽ പീസ് പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി,217 പോയിൻ്റുകൾ നേടി കോട്ടക്കൽ സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂൾ രണ്ടും 196 പോയിൻ്റുകൾ നേടി പാണക്കാട് സ്ട്രയ്റ്റ്പാത്ത് ഇൻ്റർനാഷണൽ സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി
3 മുതൽ 12 വരെയുള്ള കുട്ടികളെ 3 വിഭാഗങ്ങളാക്കിയാണ് പ്രദർശന മത്സരങ്ങൾ സംഘടിപ്പിച്ചത് . വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് സഹോദയ മലപ്പുറം മേഖലാ പ്രസിഡണ്ട് എം അബ്ദുൽ നാസർ സമ്മാനങ്ങൾ വിതരണം ചെയ്തു വൈസ് പ്രസിഡൻ്റ് ഡോ. ശിബിലി സികെഎം അധ്യക്ഷത വഹിച്ചു . പരിപാടിയുടെ ഭാഗമായി നടന്ന ക്വിസ് മത്സരത്തിന് ക്വിസാരിയോ ഇൻ്റർനാഷണൽ ക്വിസ് ക്ലബ് കേരള ചെയർമാൻ മൃതുൽ മഹേഷ് നേതൃത്വം നൽകി.ജനറൽ സെക്രട്ടറി എം. ജൗഹർ, സ്ട്രറ്റ്പാത്ത് സ്കൂൾ പ്രിൻസിപ്പാൾ ഷിനോജ് സി ജോസ്, സെക്രട്ടറി പി നിസാർഖാൻ എന്നിവർ വിവിധ ക്യാറ്റഗറി സമ്മാനങ്ങൾ വിതരണം ചെയ്തു, ക്യാറ്റഗറി ഒന്നിൽ ജെംസ് പബ്ലിക് സ്കൂൾ കൂരിയാട് മൂന്നാം സ്ഥാനം കരസ്ഥമാക്കി ഭാരവാഹികളായ ഓർഗനൈസിങ്ങ് സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ ജനറൽ കൺവീനർ എസ് സ്മിത ,ജസ്മീർ ഫൈസൽ , രതി അരുൺ, സജ്ന, ജോസ്‌ലിൻ ഏലിയാസ്, കെ പ്രദീപ് , പി. ദീപ എന്നിവർ സംസാരിച്ചു. ജില്ലയിലെ 32 സിബിഎസ്ഇ വിദ്യാലങ്ങളിൽ നിന്നായി 900 ൽ പരം വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ മാറ്റുരച്ചു

Post a Comment

0 Comments