ad

Ticker

6/recent/ticker-posts

ആലപ്പുഴ ചങ്ങനാശേരി റോഡിൽ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ പ്രതിഷേധ സദസ്സ് നടത്തി.

കുട്ടനാട് : ആലപ്പുഴ  ചങ്ങനാശ്ശേരി റോഡിൽ വെള്ളം കയറിയ ഭാഗങ്ങൾ ഉയർത്തുക,ഓടയുടെ പൊക്കം കുറച്ച് വീതി പുനസ്ഥാപിക്കുക, എ.സി.റോഡിലേയ്ക്കുള്ള എല്ലാ റോഡുകളും ഉയർത്തുക, പണ്ടാരക്കളത്ത് വടക്കോട്ടുള്ള റോഡിന് ഇൻ്റർലോക്കിന് പകരം ടാർ ചെയ്യുക,ലോക പൈതൃക കേന്ദ്രമായ കുട്ടനാടിനെയും, ജനങ്ങളെയും സംരക്ഷിക്കുവാൻ രണ്ടാം കുട്ടനാട് പാക്കേജ് നടപ്പിലാക്കുക,എല്ലാ ജലാശയങ്ങളിലേയും പോളയും മാലിന്യവും എക്കലും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്  എ.സി റോഡിൽ 10 കേന്ദ്രങ്ങളിൽ ജനകീ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ആദ്യ പ്രതിഷേധ സദസ്സ് പണ്ടാരക്കളം ജംഗ്ഷനിൽ നടത്തി. ജെ.പി.എസ്. ജില്ലാ പ്രസിഡൻ്റ് ബി.ദിലീപൻ ഉൽഘാടനം ചെയ്യും."ഏ.സി.റോസിൻ്റെ വീതി കുറച്ച വികസനം വിനാശം സൃഷ്ടിക്കുമെന്നും, വീതിയും, ആവശ്യമായിടത്ത് പൊക്കവും ഉറപ്പാക്കാൻ ജനകീയ പ്രതിഷേധം ശക്തമാക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു.ജെ.പി. എസ്.താലൂക്ക് സെക്രട്ടറി പി.ആർ.സതീശൻ അദ്ധ്യക്ഷത വഹിച്ചു.വിവിധ സാമൂഹ്യ-രാഷ്ട്രീയ-ജനപ്രതി നേതാക്കളായ സാജു കടമാട്, ജോർജ് മാത്യൂ പഞ്ഞിമരം,ജോസ് കാവനാട്, ജോസ് കുട്ടി ജോസ് ഫ്, റ്റി.മുരളി,ജോഷി പാറശ്ശേരി,രാരിച്ചൻ, റ്റി.ജി.ജയകുമാർ, ജോൺ സി. ടിറ്റോ, വിജയൻ കൈനകരി ,ബിജു സേവ്യർ,തുടങ്ങിയവർ പങ്കെടുത്തു.

✒️🔴ഡോ. ജോൺസൺ വി ഇടിക്കുള

Post a Comment

0 Comments