നിരണം : ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ നിരണം ശാഖയുടെ ആഭിമുഖ്യത്തില്‍ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ പ്രാർത്ഥന സംഗമവും വാർഷിക യോഗവും നടന്നു.ജൂലൈ 1ന് ചൊവ്വാഴ്ച വൈകിട്ട് 4.30ന് ശാഖ പ്രസിഡന്റ് റവ ഫാദർ പ്രദീപ് വർക്കി അധ്യക്ഷത വഹിച്ചു.നിരണം ജെറുസലേം മാർത്തോമ്മ ചർച്ച് വികാരിയും നാഷണല്‍ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ മുൻ സെക്രട്ടറിയുമായ റവ. ഡോ. ഏബ്രഹാം മാത്യു മുഖ്യ സന്ദേശം നൽകി.എണ്ണമറ്റ പുസ്തകങ്ങൾ നിറഞ്ഞ ലോകത്ത് പ്രത്യാശയുടെയും,വിവേക ത്തിന്റെയും പരിവർത്തനത്തിന്റെയും ദീപസ്തംഭമായി വേറിട്ടു നില്ക്കുന്നത് ദൈവ വചനം മാത്രമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക സെക്രട്ടറി ഡോ. ജോൺസൺ വി.ഇടിക്കുള സ്വാഗതവും ബ്രാഞ്ച് ജോ.സെക്രട്ടറി ബിജു വർഗ്ഗീസ് കൃതജ്ഞതതയും പ്രകാശിപ്പിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ, പാസ്റ്റര്‍മാരായ സാം പി. പൊന്നച്ചൻ,ആർ.രാജേഷ്, ബ്രാഞ്ച് സെക്രട്ടറി ഷാജി മാത്യു, ട്രസ്റ്റി കെ. ജി. ഫിലിപ്പോസ്, കെസി മത്തായി, പി. ജി. കോശി, ,ബ്രാഞ്ച് ലേഡീ സെക്രട്ടറി കുമാരി കോശി എന്നിവർ പ്രസംഗിച്ചു.
വിവിധ ക്രൈസ്തവ ഇടവകകളിലെ വിശ്വാസികൾ ഉൾപെട്ട ക്വയർ ഗാനശുശ്രൂഷയ്ക്കും സുജ മത്തായി ,ഉഷ തോമസ്,ജോളി ജോൺ എന്നിവർ മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്‍കി.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പില്‍ 2025- 2026 വർഷത്തെ ഭാരവാഹികളായി വെരി റവ.ഫാദർ സഖറിയ പനയ്ക്കമറ്റം കോർ എപ്പിസ്ക്കോപ്പ (രക്ഷാധികാരി ),പ്രദീപ് വർക്കി ( പ്രസിഡന്റ് ) ഫാദർ മർക്കോസ് പള്ളിക്കുന്നേൽ (വൈസ് പ്രസിഡന്റ് ),ഷാജി മാത്യു ( സ്രെകട്ടറി ) ട്രസ്റ്റി കെസി മത്തായി എന്നിവരടങ്ങിയ 53 അംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.
✒️🔴 അജോയി കെ വർഗ്ഗീസ്
0 Comments