ad

Ticker

6/recent/ticker-posts

പെയിന്റ്‌വ്യാപാരികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തും : കെ.ഐ. നജാഹ്


എടത്വ: വെള്ളപ്പൊക്കവും പ്രകൃതിദുരന്തങ്ങളും സ്ഥിരമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന കുട്ടനാട്ടിലെ പെയിന്റ് വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ ഭാഗത്ത് നിന്നും യാതൊരു സംരക്ഷണവും ലഭ്യമല്ലാത്തതിനാല്‍ വ്യാപാരികളെ പൂര്‍ണമായും സംരക്ഷിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിക്ക് കുട്ടനാട്ടില്‍ നിന്നും തുടക്കം കുറിക്കുമെന്ന് എകെപിഡിഎ സംസ്ഥാന പ്രസിഡണ്ട് കെ.ഐ. നജാഹ്. ഓള്‍ കേരള പെയിന്റ് ഡീലേഴ്‌സ് അസോസിയേഷന്‍ കുട്ടനാട് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നിര്‍മ്മാണ മേഖലയില്‍ ഉണ്ടായിരിക്കുന്ന ഗുരുതരമായ സ്തംഭനവും, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിലനിലവാരം താഴേക്ക് കൊണ്ടുവരുവാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് എ. അമല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബെന്നിച്ചന്‍ കുട്ടന്‍ചിറ മുഖ്യപ്രഭാഷണം നടത്തി. എബി പൊന്നാട്ട്, ബി നൈസാം, സജീവ് തോപ്പില്‍, ഡി. തമ്പാന്‍ ചാരുംമൂട്, സുനില്‍ തടത്തില്‍, ടോമിച്ചന്‍ കളങ്ങര, ക്ലമന്റ് തെങ്ങനാംകളം, നൈനാന്‍ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടനാട് മേഖലാ പ്രസിഡണ്ടായി ടോമിച്ചന്‍ കളങ്ങര, വൈസ് പ്രസിഡണ്ട്മാരായി ദീപക്, ജൂലിയാമ്മ നല്ലൂര്‍, ജനറല്‍ സെക്രട്ടറിയായി ക്ലമന്റ് തെങ്ങനാംകളം, ജോയിന്റ് സെക്രട്ടറിമാരായി സിജി കുമാര്‍, ഷാജി ട്രിനിറ്റി, ട്രഷറായി കെ.ആര്‍. പ്രസാദിനെയും പത്തംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും  തെരഞ്ഞെടുത്തു.                                                                       


Post a Comment

0 Comments