വേങ്ങര:ചിങ്ങം ഒന്നിന് അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്ത് മികച്ച കർഷകരെ ആദരിച്ചു. നെൽ, കേര, ജൈവ, ക്ഷീര, വനിത, യുവ, SC, വിദ്യാർത്ഥി എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകിയത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങ് വേങ്ങര ബ്ലോക്ക് വൈസ് പ്രസിഡന്റ് അബൂബക്കർ മാഷ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ ശ്രീമതി അംന സ്വാഗതം ചെയ്തു. മികച്ച കർഷകർക്കുള്ള ഉപഹാരങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത് കൈമാറി. കർഷകർക്ക് വേണ്ടി കതിർ ആപ്പ് ഐഡി കാർഡ് വികസനകാര്യ ചെയർമാൻ കുഞ്ഞിമൊയ്‌ദീൻ കുട്ടി മാഷ് വിതരണം ചെയ്തു.
വേങ്ങര ബ്ലോക്ക് മെമ്പർ മരായ അസീസ് എ.പി, റഷീദ് പി.കെ, സഫീർ ബാബു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലൈല പുല്ലൂണി, ജിഷ ടീച്ചർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ലിയാകത്ത് അലി, മുൻ വൈസ് പ്രസിഡന്റ് ശ്രീജ സുനിൽ എന്നിവർ ആശംസ പ്രസംഗം നടത്തി.
വാർഡ് മെമ്പർമാരായ ഇബ്രാഹീം, മുഹമ്മദ്, ജാബിർ, പ്രദീപ്, ഫിർദൗസ്, ആച്ചൂട്ടി, മൈമൂന, നുസ്രത്ത്, സജ്‌ന, വിപിന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.പരിപാടിയുടെ ഭാഗമായി തേനീച്ച കൃഷി പരിചയപ്പെടുത്തൽ, കർഷകർക്കുള്ള ആനുകൂല്യങ്ങളെ കുറിച്ചുള്ള ക്ലാസ്, വിവിധ ഇനം തൈകളുടെ പരിചയപ്പെടുത്തൽ, പുരാതന കാർഷികോപകരണങ്ങളുടെ പ്രദർശനം, കുട്ടികർഷകരുടെ സാന്നിധ്യം എന്നിവ സംഘടിപ്പിച്ചു.പരിപാടിക്ക് നന്ദി മമ്പുറം പത്തൊമ്പതാം വാർഡ് മെമ്പർ ജുസൈറ മൻസൂർ അറിയിച്ചു.

0 Comments