ad

Ticker

6/recent/ticker-posts

കുട്ടനാടിൻ്റെ അതിജീവനത്തിനായി വേറിട്ട സമരം ; വെള്ളത്തിൽ നിന്ന് ഉപവാസം നടത്തുമെന്ന്

കുട്ടനാട് : വിശാല കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ പുറംബണ്ട് അകം പുറംകല്ല് കെട്ടി ഉയർത്തി ബലപ്പെടുത്തി ട്രാക്ടർ റോഡുകളാക്കുക,ജലവിതാനം നിയന്ത്രിക്കുവാൻ നെതർലൻ്റ്സ് മാതൃകയിൽ ആധുനിക പമ്പ് സെറ്റ് തോട്ടപ്പള്ളിയിലും തണ്ണീർമുക്കത്തും സ്ഥാപിക്കുക,ജലാശയങ്ങളുടെ നീരൊഴുക്ക് വർദ്ധിപ്പിക്കാൻ എക്കലും പോളയും മാനിന്യവും നീക്കം ചെയ്യുക, ജലാശയ ശുചീകരണം വീണ്ടും തൊഴിലുറപ്പിൽ ഉൾപ്പെടുത്തി സംരക്ഷിക്കുക,നിരന്തരമായ വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന എല്ലാ കുടുംബങ്ങൾക്കും ഇരുപത്തയ്യായിരം രൂപം ധനസഹായം നല്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 2025 ആഗസ്റ്റ് 4 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ആലപ്പുഴ കളക്ട്രേറ്റ് പടിക്കൽ "അതിജീവനം"വിശാല കുട്ടനാട് സംരക്ഷണ  ഏകോപന സമിതി ചെയർമാൻ ബി.കെ.വിനോദിൻ്റെ നേതൃത്വത്തിൽ വെള്ളത്തിൽ നിന്നു കൊണ്ട് കൂട്ട ഉപവാസ സമരം നടത്തുന്നു.




കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംസ്ഥാന വൈ. പ്രസിഡൻ്റ് സി.ആർ.നീലകണ്ഠൻ സമരം ഉൽഘാടനം ചെയ്യും.നിരവധി സാമൂഹ്യ-രാഷ്ട്രീയ-സാമുദായിക നേതാക്കൾ പിന്തുണയർപ്പിച്ച് പങ്കെടുക്കുമെന്ന് കുട്ടനാടിൻ്റെ അതിജീവനത്തിനായി രൂപീകരിച്ച വിശാല കുട്ടനാട് സംരക്ഷണ ഏകോപന സമിതി ഭാരവാഹികളായ അഡ്വ.സുദർശന ബാബു, ബി.കെ.വിനോദ്, മോൻസി കൈനകരി, പി.ആർ.സതീശൻ, സോണിച്ചൻ പുളിങ്കുന്ന്, ജോൺ സി ടിറ്റോ, അലക്സ് മാത്യു, റോയി മുട്ടാർ ,ജോഷി പാറശ്ശേരി, ബാലൻ ഊരുക്കരി, സി.കെ.കൃഷ്ണകുമാർ ,ബാബു വടക്കേക്കളം എന്നിവർ അറിയിച്ചു.


✒️📒ഡോ. ജോൺസൺ വി ഇടിക്കുള 

Post a Comment

0 Comments