ad

Ticker

6/recent/ticker-posts

ഇരു കരകളിൽ ആവേശം അലകളായി തലവടി ചുണ്ടൻ വള്ളം നീരണഞ്ഞു ;  വിവിധ കേന്ദ്രങ്ങളില്‍  ഊഷ്മള സ്വീകരണം നല്‍കി 

എടത്വാ:ഓള പരപ്പിലെ പോരാട്ടത്തിനായി  തലവടി ചുണ്ടൻ വള്ളം ഇന്നലെ രാവിലെ 9.16ന് നീരണഞ്ഞു. ഇക്കുറിയും യുബിസി കൈനകരിയുടെ കൈ കരുത്തിലാണ് തലവടി ഗ്രാമത്തിന്റെ  'ആറാം തമ്പുരാൻ'  ജല മാമാങ്കത്തിനു ഇറങ്ങുന്നത്.തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ പൊതു  സമ്മേളനം ഉദ്ഘാടനം ചെയ്തു.തലവടി  ടൗൺ ബോട്ട് ക്ലബ്  പ്രസിഡന്റ്  റിക്സൺ എടത്തിൽ അധ്യക്ഷത വഹിച്ചു.ശില്പി കോയിൽമുക്ക് സാബു ആചാരിയുടെ നേതൃത്വത്തിൽ ആണ് നീരണിയൽ ചടങ്ങ് നടന്നത്.

തലവടി  ഗ്രാമ പഞ്ചായത്ത്  അംഗങ്ങളായ പ്രിയ അരുൺ, ജോജി ജെ വയലപ്പള്ളി,രക്ഷാധികാരി ഷിനു എസ് പിള്ള, സെക്രട്ടറി കെ.ആർ ഗോപകുമാർ, ട്രഷറർ പ്രിൻസ് പാലത്തിങ്കൽ, വൈസ്  പ്രസിഡന്റ് അജിത്ത് പിഷാരത്ത്, ജോ.സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള, കൺവീനർമാരായ പി.ഡി.രമേശ് കുമാർ,അരുൺ പുന്നശ്ശേരിൽ,ജോമോൻ ചക്കാലയിൽ, ജെറി മാമ്മുട്ടിൽ,ബിജു പറമ്പുങ്കൽ ,സുനിൽ വെട്ടിക്കൊമ്പിൽ,ഷിനു ദാമോദരന്‍, അനിൽകുമാർ ആർ,യുബിസി കൈനകരി പ്രസിഡന്റ് സൈജോപ്പൻ  ദേവസ്യ, യുബിസി കൈനകരി ക്ളബ്  ഭാരവാഹികൾ, ടോഫാ ,തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന്‍  ഭാരവാഹികളായ സെക്രട്ടറി ടിനു തോമസ്, ജോർജ്ജ് പ്രദീപ്  ,ജേക്കബ്  മാത്യു ചക്കാലയിൽ, ജിത്തു ഏബ്രഹാം, തലവടി ചുണ്ടൻ ഫാൻസ്   അസോസിയേഷന്‍  ഭാരവാഹികൾ എന്നിവര്‍ പ്രസംഗിച്ചു.

രാവിലെ  5:30ന് മരങ്ങാട്ട്  ഇല്ലം ശംഭു നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ  അഷ്ടദ്യവൃ മഹാഗണപതി ഹോമത്തോടെ  ചടങ്ങുകൾ ആരംഭിച്ചു. തലവടി  സെന്റ് ജോണ്‍സ് പള്ളി വികാരി ഫാദർ  റജി ചാക്കോ തോമസ് ആശിർ വദിച്ചു.നീരണിയലിന് ശേഷം ഇളംതലമുറ  ഉൾപ്പെടെ നൂറ് കണക്കിന് ആളുകൾ ആണ് മണിക്കൂറുകൾ  കാത്ത്  നിന്നത്.വള്ളത്തേൽ പൂമാലകൾ ചാർത്തിയും നദീ തീരം മുത്ത് കുടകൾ കൊണ്ട്  ആലങ്കരിച്ചും പടക്കം പൊട്ടിച്ചും  നദീതീരത്ത് നിന്നവർ വഞ്ചിപ്പാട്ട് പാടിയും ആർപ്പുവിളികൾ ഉയർത്തിയും സ്വീകരിച്ചു.

പനയനൂർകാവ്  ഭഗവതി ക്ഷേത്രം കടവിൽ  സ്വീകരണം നല്കി.ക്ഷേത്രം  സമിതി സെക്രട്ടറി അജികുമാർ കലവറശ്ശേരിൽ, ഗിരിജ ആനന്ദ് പട്ടമന,   രാജേഷ് കണ്ണാട്ടുപറമ്പിൽ, മനോഹരന്‍ വെറ്റിലകണ്ടം ,സന്തോഷ്  പറത്തറപറമ്പ്,രമേശ് കുളക്കരോട്ട്, മണിക്കുട്ടന്‍  കലാഭവൻ, ശ്രീരഞ്ജിനി കാവുംപുറത്ത്,  പ്രസാദ് പനയനൂർകാവ്, അജി, ജ്യോതി, ബിജു എന്നിവർ  നേതൃത്വം നല്കി. 

ആനപ്രമ്പാല്‍ ശ്രീ ധർമ്മശാസ്താ ക്ഷേത്ര  കടവിൽ എത്തിയപ്പോൾ ക്ഷേത്ര യോഗം പ്രസിഡന്റ്‌ ബി.ഹരികുമാറിന്റെ നേതൃത്വത്തില്‍  സ്വീകരണം നല്‍കി. ക്ഷേത്രം ഭരണ സമിതി അംഗങ്ങൾ വള്ളത്തേൽ പൂമാലകൾ ചാർത്തി.

നീരേറ്റുപുറം കെ.സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ബോട്ട് റേയ്സ് സംഘാടകസമിതി നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.മുട്ടാർ ഗ്രാമപഞ്ചായത്ത് അംഗം ജോസ് മാമൂട്ടിൽ യോഗം ഉദ്ഘാടനം ചെയ്തു.ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത്, ഗ്രാമ പഞ്ചായത്ത് അംഗം ജോജി  ജെ വയലപ്പള്ളി, പമ്പ ജലോത്സവ സമിതി ജനറൽ ക്യാപ്റ്റൻ ജോയ് ആറ്റുമാലിൽ  അധ്യക്ഷത വഹിച്ചു, സെക്രട്ടറി പുന്നൂസ് ജോസഫ് , ട്രഷറർ ആൻഡ് ചീഫ് കോർഡിനേറ്റർ ഡോ സജി പോത്തൻ,ജനറൽ കൺവീനർ അഡ്വ ഉമ്മൻ എം. മാത്യു, ഷിബു വി വർക്കി, അനിൽ സി ഉഷസ്,ഷിബു കോയിക്കേരി,സജി കൂടാരത്തിൽ,എംജി ഓമനക്കുട്ടൻ,,പി.സി രാജു, ബിനു പാട്ടത്തിൽ  എന്നിവർ പ്രസംഗിച്ചു.തലവടി ടൗൺ  ബോട്ട് ക്ലബ് രക്ഷാധികാരി ഷിനു എസ് പിള്ള, പ്രസിഡന്റ് റിക്സൺ ഇടത്തിൽ,സെക്രട്ടറി കെ. ആർ ഗോപകുമാർ എന്നിവരെ ആദരിച്ചു.

പമ്പ ബോട്ട്  റേസ് ഫിനിഷിങ്ങ് പോയിന്റിൽ പുത്തൻവീട്ടിൽ ഡോ. വർഗ്ഗീസ് മാത്യൂവിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ സ്വീകരണം നല്കി.

തലവടി ഗണപതി ക്ഷേത്രം, വ്യാസപുരം ക്കടവ്,, നാരകത്റമുട്ട് എന്നിവിടങ്ങളിലും ഊഷ്മള സ്വീകരണം നല്കി.എടത്വ  സെന്റ് ജോർജ്ജ് ഫൊറോന പള്ളി,  തലവടി  സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി, ചക്കുളത്തുകാവ് ക്ഷേത്രം എന്നിവിടങ്ങളില്‍ ചുണ്ടൻ വള്ളത്തിന്റെ കൂമ്പ്  എത്തിച്ച് പ്രാർത്ഥന നടത്തിയിരുന്നു.



കുറുവിലങ്ങാട്ട് നിന്നും  എത്തിച്ച 120ൽ അധികം വർഷം പഴക്കമുള്ള തടിയിൽ 2022 ഏപ്രിൽ 21ന് ആണ്  ഉളികുത്ത് കർമ്മം നടന്നത്.ജലോത്സവ പ്രേമികളും  ഓഹരി ഉടമകളുമായ പ്രദേശവാസികളുടെയും  പ്രവാസികളുടെയും   പങ്കാളിത്തത്തോടെ നിർമ്മിച്ച തലവടി  ചുണ്ടൻ വള്ളം  2023 പുതുവത്സരദിനത്തിൽ നീരണഞ്ഞു.



✒️📒 ഡോ ജോൺസൺ വി.ഇടിക്കുള 

 

Post a Comment

0 Comments