ad

Ticker

6/recent/ticker-posts

കടപ്പുറം ഗ്രാമപ്പഞ്ചായത്ത് 'കേരളോത്സവം-2025' കടപ്പുറം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി.

കടപ്പുറം ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് വി എം മുഹമ്മദ് ഗസ്സാലി പരിപാടി ഉദ്ഘാടനം ചെയ്തു.
കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി വി സുബ്രഹ്മണ്യൻ മുഖ്യാതിഥിയായി.
സെപ്റ്റംബർ 20 മുതൽ സെപ്റ്റംബർ 28 വരെയാണ് വിവിധ സ്ഥലങ്ങളിലായി കേരളോത്സവം നടക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ ചെസ്സ്, രചന മത്സരങ്ങൾ, കലാ മത്സരങ്ങൾ, വടംവലി, മെഹന്തി തുടങ്ങിയവ അരങ്ങേറി.
ചെസ്സ് മത്സരത്തിൽ ഓഫ് റോഡ് ക്ലബ്ബിലെ ആകാശ് വിജയിയായി. വാശിയേറിയ വടംവലി മത്സരത്തിൽ കറുകമാട് കലാസാംസ്കാരിക വേദി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മെഹന്ദി മത്സരത്തിൽ കറുകമാട് കലാസാംസ്കാരിക വേദിയുടെ ഹിബ ഒന്നാം സ്ഥാനം നേടി. സ്ഥിരം സമിതി അധ്യക്ഷരായ ഹസീന താജുദ്ദീൻ, വി പി മൻസൂറലി, ശുഭ ജയൻ, മെമ്പർമാരായ സുനിത പ്രസാദ്, ടി ആർ ഇബ്രാഹിം, മുഹമ്മദ് പി എ, റാഹില വഹാബ്,സമീറ ശരീഫ്, അഡ്വക്കേറ്റ് മുഹമ്മദ് നാസിഫ് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments