ad

Ticker

6/recent/ticker-posts

കോട്ടക്കൽ നഗരസഭ ‘എക് ദിന്, എക് ഘണ്ട, എക് സാത്ത് 2025’ ക്യാമ്പയിന്റെ ഭാഗമായി മാസ്സ് ക്ലീനിങ്

കോട്ടക്കൽ: സ്വച്ച് സർവേക്ഷൻ 2025 ക്യാമ്പയിന്റെ ഭാഗമായി കോട്ടക്കൽ നഗരസഭയുടെ നേതൃത്വത്തിൽ 'Ek din, Ek ghanta, Ek saath 2025' ശുചീകരണ പരിപാടി നടന്നു. വ്യാഴാഴ്ച രാവിലെ 8 മണിക്ക് നഗരസഭ വൈസ് ചെയർമാൻ മുഹമ്മദലി ചേരട ഉദ്ഘാടനം നിർവഹിച്ചു.

കാവതികളം – പുത്തൂർ ബൈപ്പാസ് പരിസരത്ത് നടന്ന ശുചീകരണത്തിൽ രാജാസ്, AKMHSS കൊട്ടൂർ സ്കൂളുകളിലെ NSS സന്നദ്ധ പ്രവർത്തകരും അധ്യാപകരും നഗരസഭ ശുചീകരണ തൊഴിലാളികളും ഹരിത കർമ്മസേന അംഗങ്ങളും നഗരസഭാരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് പങ്കെടുത്തു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാറിയാമു അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ടീച്ചർ ശുചിത്വ സന്ദേശം നൽകി.

നഗരസഭ ക്ലീൻ സിറ്റി മാനേജർ സകീർ ഹുസൈൻ വി.പി, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ദീപ ടി.ടി, മുഹമ്മദ്‌ ഹുസൈൻ കെ, ദേവയാനി എം.വി, ഹനീന പി, ഷബീർ എന്നിവർ സംസാരിച്ചു. ഹരിത കർമ്മ സേന കോർഡിനേറ്റർ മുഹമ്മദ്‌ ഷുഹൈബ് ഇ.കെ നന്ദി പറഞ്ഞു.

Post a Comment

0 Comments