കടപ്പുറം: അതിദാരിദ്രർക്കുള്ള കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ ഓണക്കിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി മുപ്പത്തിരണ്ടോളം അതിദാരിദ്രർക്കാണ് എല്ലാ മാസവും ഭക്ഷ്യകിറ്റ് വീട്ടിലെത്തിച്ചു നൽകുന്നത്. മർച്ചന്റ് നേവി, ബ്ലാങ്ങാട് പി.വി.എം എൽ.പി സ്കൂൾ, അമൃത വിദ്യാലയം എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി മുന്നോട്ട് പോകുന്നത്. പഞ്ചായത്ത് നാലാം വാർഡ് മെമ്പർ അഡ്വ. മുഹമ്മദ് നാസിഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിബി സുബ്രഹ്മണ്യൻ മുഖ്യാതിഥിയായി. മെമ്പർമാരായ അബ്ദുൾ ഗഫൂർ, റാഹില വഹാബ്, സി.ഡി.എസ് ചെയർപേഴ്സൺ ഫൗസിയ, ഗ്രാമസേവക ചിത്ര എന്നിവർ പങ്കെടുത്തു.
0 Comments