കണ്ണൂർ ജില്ലയിലെ കായകൽപ അവാർഡ് മത്സരത്തിൽ രണ്ടാം സ്ഥാനം പട്ടുവം ഗവ: ആയുർവേദ ഡിസ്പൻസറി സ്വന്തമാക്കി.
പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മഠത്തിലും, മെമ്പർമാരും ഡോക്ടറും ചേർന്ന് ആരോഗ്യമന്ത്രി വീണാ ജോർജിൽ നിന്നും ട്രോഫിയും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി. ആരോഗ്യ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ലഭിച്ച ഈ അംഗീകാരം ഡിസ്പൻസറിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി പകരുന്നതായി അധികൃതർ അറിയിച്ചു.
0 Comments