ad

Ticker

6/recent/ticker-posts

ഷാർജ ഇന്റർനാഷണൽ എയർപോർട്ട് മുൻ ഉദ്യോഗസ്ഥന്‍ തലവടി തോട്ടക്കാട്ടുപറമ്പിൽ ടി.വി. ജോർജ്ജ് അന്തരിച്ചു.

വിമുക്തഭടനും മൂന്ന് പതിറ്റാണ്ടുകൾ ഷാർജ ഇന്റർനാഷണൽ എയർപോർട്ടിൽ ഉദ്യോഗസ്ഥനുമായിരുന്ന  തലവടി തോട്ടക്കാട്ടുപറമ്പിൽ ടി. വി. ജോർജ്ജ് (ജോർജ്കുട്ടി 84) അന്തരിച്ചു. സംസ്ക്കാരം പിന്നീട്.

ഭാര്യ: പരേതയായ പാമ്പാടി കല്ലുപുരയിൽ കുടുംബാംഗം ലീലാമ്മ ജോർജ്ജ്.

മക്കൾ : സുജ, സുനി (ഷാർജ ).സിബി ( ലയൺസ്  ക്ലബ് ഓഫ് എടത്വ ടൗൺ ഓവർസീസ് കോർഡിനേറ്റർ - ഷാർജ ).

മരുമക്കൾ :പാണ്ടനാട് വെങ്ങശേരിയിൽ റെജി, നിരണം വാണിയപുരക്കൽ ലിജോ, അടൂർ  പെരിങ്ങനാട്  റെജി നിവാസിൽ പരേതനായ റെജി

നിര്യാണത്തിൽ തോമസ് കെ തോമസ് എംഎൽഎ, ലയൺസ് ക്ലബ്സ് ഇന്റർനാഷനൽ ഡിസ്ട്രിക്ട് 318ബി  ഗവർണർ വിന്നി ഫിലിപ്പ്,റീജിയൺ ചെയർമാൻ സുരേഷ്ട ബാബു, സോൺ ചെയർമാൻ ജൂണി തോമസ്, എടത്വ ടൗൺ ലയൺസ് ക്ലബ് ചാർട്ടർ പ്രസിഡന്റ്  ലയൺ ബിൽബി മാത്യു കണ്ടത്തിൽ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Post a Comment

0 Comments