ad

Ticker

6/recent/ticker-posts

കോട്ടക്കലിൽ വീണ്ടും വൻ രാസലഹരി വേട്ട

വിപണിയിൽ 10 ലക്ഷം രൂപ വിലവരുന്ന 136.965 ഗ്രാം എംഡിഎംഎ പിടികൂടി – രണ്ട് വേങ്ങര സ്വദേശികൾ പോലീസ് പിടിയിൽ

കോട്ടക്കൽ: മലപ്പുറം ജില്ലയിൽ വീണ്ടും വൻ ലഹരി വേട്ട. കോട്ടക്കൽ, ചെനക്കൽ, തോക്കാംപാറ, വേങ്ങര വെട്ടുതോട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് വിപണിയിൽ 10 ലക്ഷം രൂപ വിലവരുന്ന 136.965 ഗ്രാം എംഡിഎംഎ (MDMA) പിടികൂടി. രണ്ട് വേങ്ങര സ്വദേശികളെയാണ് കോട്ടക്കൽ പോലീസും മലപ്പുറം ഡാൻസഫ് (DANSAF) ടീമും ചേർന്ന് അറസ്റ്റ് ചെയ്തത്.

കോട്ടക്കൽ–വളാഞ്ചേരി റോഡിൽ ചെനക്കൽ പെട്രോൾ പമ്പിന് സമീപം വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 22 ഗ്രാം എംഡിഎംഎയുമായി വേങ്ങര ഊരകം മേൽമുറി, കീരൻക്കുന്ന് സ്വദേശിയായ വട്ടപറമ്പ് വീട്ടിൽ അരുൺ (27) നെ പിടികൂടുകയായിരുന്നു. ഇൻസ്‌പെക്ടർ സംഗീത് പുനത്തിൽ, ഡാൻസഫ് എസ്.ഐ. ജസ്റ്റിൻ കെ.ആർ. എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

2022-ൽ 781 ഗ്രാം എംഡിഎംഎയുമായി വേങ്ങര പോലീസിന്റെ പിടിയിലായിരുന്ന ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങി വീണ്ടും ലഹരി വ്യാപാരത്തിലേർപ്പെട്ടതാണെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയിൽ നിന്ന് ലഹരി വിൽപ്പനയിലൂടെ ലഭിച്ച ₹9,000 രൂപയും വിൽപ്പനയ്ക്കുപയോഗിച്ച ആഡംബര ബൈക്കും പോലീസ് പിടിച്ചെടുത്തു.

കോട്ടക്കൽ രാജാസ് സ്കൂൾ റോഡിന് സമീപമുള്ള തോക്കാംപാറയിൽ വാടകയ്ക്കെടുത്ത മുറിയിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപ്പന നടത്തിവന്ന വേങ്ങര വെട്ടുതോട് സ്വദേശിയായ കാപ്പിൽ വീട്ടിൽ റഫീഖ് (36) നെയാണ് 10.410 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തത്. ഇൻസ്‌പെക്ടർ സംഗീത് പുനത്തിൽ, ഡാൻസഫ് എസ്.ഐ. യാസിർ എ.എം. എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. പ്രതിയിൽ നിന്ന് വിൽപ്പനയിലൂടെ ലഭിച്ച ₹22,600 രൂപയും പോലീസ് പിടിച്ചെടുത്തു.

തുടർന്ന് പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ, റഫീഖിന്റെ വേങ്ങര വെട്ടുതോട് വീട്ടിൽ നിന്ന് 104.55 ഗ്രാം എംഡിഎംഎ, ഡിജിറ്റൽ ത്രാസു, സിപ് ലോക്ക് കവറുകൾ, ഗ്ലാസ് ഫ്യൂമുകൾ എന്നിവയും പിടികൂടി. കേസിൽ പിടിയിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. 

മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് IPS ന്റെ നിർദ്ദേശപ്രകാരം, മലപ്പുറം ഡിവൈഎസ്പി കെ.എം. ബിജു, എൻ.സി. ഡിവൈഎസ്പി സിബി എൻ.ഒ. എന്നിവരുടെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർ സംഗീത് പുനത്തിൽ, ഡാൻസഫ് എസ്.ഐ. മാർ യാസിർ എ.എം., ജസ്റ്റിൻ കെ.ആർ., എ.എസ്.ഐ. മാർ റജീഷ്, ബുഷ്‌റ, ശൈലേഷ് ജോൺപ്രദീപ്, എസ്.സി.പി.ഒ. മാർ ബിജു റോബർട്ട്, ബിനു കുമാർ, നിഷാദ് മുഹമ്മദ് റാഫി, സിപി.മാർ ജിജു, മുഹന്നദ്, അമ്പിളി എന്നിവരും സംഘത്തിലുണ്ടായിരുന്നു. മലപ്പുറം ഡാൻസഫ് ടീം അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, സലീം പൂവതി, ജസീർ കെ.കെ., ബിജു വി.പി., രഞ്ജിത് രാജേന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

Post a Comment

0 Comments