ad

Ticker

6/recent/ticker-posts

വട്ടപ്പാറ സർവീസ് റോഡ് വിഷയം : സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി കൺവീനർ എൻ. വേണുഗോപാൽ രാജിവച്ചു

വളാഞ്ചേരി ∙ ദേശീയപാത വട്ടപ്പാറ സർവീസ് റോഡ് വിഷയത്തിൽ രൂപീകരിച്ച സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി കൺവീനർ സ്ഥാനത്ത് നിന്നും എൻ. വേണുഗോപാൽ രാജിവെച്ചു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം രാജിയറിയിച്ചത്.

വട്ടപ്പാറയിൽ സർവീസ് റോഡ് വരില്ലെന്ന ദേശീയപാത അതോറിറ്റിയുടെയും നിർമാണ കമ്പനി കെ.എൻ.ആർ.സി യുടെയും നിലപാടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. സർവീസ് റോഡ് വട്ടപ്പാറയിൽ അവസാനിക്കുന്നുവെന്ന ബോർഡും സ്ഥാപിച്ചിരിക്കുകയാണ്.

മുനിസിപ്പൽ ചെയർമാൻ പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് വരെ വിഷയം നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്നും, അത് ജനങ്ങളെ കബളിപ്പിക്കുന്ന നടപടി മാത്രമാണെന്നും വേണുഗോപാൽ ആരോപിച്ചു.

ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇതിനകം നിരവധി നിവേദനങ്ങൾ സമർപ്പിച്ചിരുന്നുവെങ്കിലും, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സർവീസ് റോഡ് നിർമാണം നടക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

സർവീസ് റോഡ് വിഷയത്തിൽ പൊതുജനത്തെ സംഘടിച്ച് ശക്തമായ പ്രതിഷേധം തുടരുമെന്നും എൽ.ഡി.എഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ എൻ. വേണുഗോപാൽ, കെ.കെ. ഫൈസൽ തങ്ങൾ, കുഞ്ഞാവ വാവാസ് എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments