മലപ്പുറം : സംസ്ഥാന പോലീസ് മേധാവി (DGP) രവാട ചന്ദ്രശേഖർ ഭാര്യ, മകൻ എന്നിവരോടൊപ്പം കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ദർശനത്തിനായി എത്തി. രാവിലെ 10 മണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്.
മലപ്പുറം ജില്ലാ പോലീസ് മേധാവിയും ക്ഷേത്ര ഭാരവാഹികളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു ആദരിച്ചു. തുടർന്ന് ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി ദർശനം നടത്തി.
ദർശനം കഴിഞ്ഞ് ഉച്ചയ്ക്ക് 12 മണിയോടെ അദ്ദേഹം കുടുംബസമേതം കോഴിക്കോട് മടങ്ങി.

0 Comments