ad

Ticker

6/recent/ticker-posts

ഇരു വൃക്കകളും തകരാറിലായ ഗൃഹനാഥന്‍ സുമനസ്സുകളുടെ സഹായം തേടുന്നു 

എടത്വ: ഇരു വൃക്കകളും തകരാറിലായ ഗൃഹനാഥന്‍ സുമനസ്സുകളുടെ സഹായം തേടുന്നു.തലവടി പഞ്ചായത്ത്  10-ാം  വാർഡിൽ കോയിപറമ്പിൽ ചെല്ലപ്പൻ- ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകൻ  കെ.സി ഷിബു(53)ആണ് ഇരു വൃക്കകളും തകരാറിലായതിനെ  തുടർന്ന്  ചികിത്സാ സഹായം തേടുന്നത്. പ്രവാസിയായിരുന്ന  ഷിബുവിന്  ജോലി സ്ഥലത്ത് വെച്ച്  ഉണ്ടായ  ഹൃദയ സംബന്ധമായ രോഗം ഉണ്ടാകുകയും സുഹ്യത്തുക്കളുടെ അടിയന്തിര ഇടപെടൽ മൂലം ചികിത്സ  നടത്തി  ജീവൻ രക്ഷിച്ചു. വീണ്ടും   ആരോഗ്യ  നില മോശമായതിനെ  തുടർന്ന് നാട്ടിലെത്തുകയും  പിന്നീട് ഉള്ള  പരിശോധനയിലാണ്  ഇരു വൃക്കകളും തകരാറിലായതായി അറിഞ്ഞത്. ഷിബുവിന്റെ  ഭാര്യ  ബിന്ദു  ഒരു  കടയിൽ സെയിൽസ്  ഗേൾ ആയി  ജോലി ചെയ്തു വരികയായിരുന്നു.ആകെ ഉണ്ടായിരുന്ന ഏക  വരുമാനം ആയിരുന്നു അത്. കിടപ്പിലായ ഷിബുവിനെ പരിചരിക്കുന്നതിന് ബിന്ദു ജോലി ഉപേക്ഷിച്ചു.

ഷിബു പ്രവാസിയായിരുന്നപ്പോൾ  വീട് വെയ്ക്കുന്നതിന് ബാങ്കിൽ നിന്നും  വായ്പ എടുത്താണ് വീട് വെച്ചത്.രോഗം മൂലം ഗൾഫിൽ നിന്നും മടങ്ങി വന്നതു  മൂലം വായ്പ  തിരിച്ചടവ് മുടക്കം  വന്നു. ദിവസം 3 തവണ പി.ഡി ഡയാലിസിസിന് വിധേയനാകുന്ന ഷിബുവിന്റെ ആരോഗ്യനില അതീവ ഗുരുതരമായി കഴിയുമ്പോൾ  ആണ്  ബാങ്കിൽ നിന്നും പ്രാരംഭ ജപ്തി നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.ഇതും കൂടി  ആയപ്പോൾ  ഷിബു മാനസികമായും ശാരീരികമായും ആകെ  തളർന്ന നിലയിലാണ്.

ഷിബുവിന്റെ  ഏക  മകൾ  പ്ളസ് ടു വിദ്യാര്‍ത്ഥിനിയാണ്.  ഷിബുവിന്റെ അവസ്ഥ  അറിഞ്ഞ അധ്യാപകരും സഹപാഠികളും ചേർന്നാണ്  പഠന ചെലവ് വഹിക്കുന്നത്.ഷിബുവിന്റെ  തുടർ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും  ഭീമമായ തുക ആവശ്യമാണ്. വാർദ്ധകൃത്തിലെത്തിയ  മാതാവും  ദിവസ വേതനത്തിൽ ജോലി ചെയ്യുന്ന സഹോദരങ്ങൾ  അടങ്ങിയ കുടുബത്തിന്  ഇത് താങ്ങാനാവില്ല. 

സുമനസ്സുകൾ കൈത്താങ്ങായി എത്തുമെന്നുള്ള പ്രതീക്ഷയിലാണ്  ഈ കുടുംബം .

ഷിബുവിന്റെ   ബാങ്ക് അക്കൗണ്ട് വിവരങ്ങൾ.
IOB NEERATUPURAM,
06090100014610
IOBA0000609.
Google pay 9947993081

Post a Comment

0 Comments