ad

Ticker

6/recent/ticker-posts

കടപ്പുറത്തിന്റെ കലാ- കായിക പ്രതിഭകളെ കടപ്പുറം ഗ്രാമപഞ്ചായത്ത് അനുമോദിച്ചു

കടപ്പുറം: കടപ്പുറം ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2025 മത്സരം വിജയികളെ കടപ്പുറം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു

ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങ് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു

അത്ലറ്റിക് ഓവറോൾ വിന്നേഴ്സ്
ഗ്രാമവേദി അഞ്ചങ്ങാടി
ആർട്സ് ഓവറോൾ
വൈ എം എ കടപ്പുറം
ആർട്സ്, അത്ലറ്റിക്ക് ഓവറോൾ റണ്ണേഴ്സ് കെ എഫ് സി പുതിയങ്ങാടി
ഫുട്ബോൾ വിന്നേഴ്സ്
കറുകമാട് കലാ സാംസ്‌കാരിക വേദി
റണ്ണേഴ്സ് ഗാല്ലന്റ് തൊട്ടാപ്പ്
വോളിബോൾ വിന്നേഴ്സ്
എസിസി വട്ടേക്കാട്
റണ്ണേഴ്സ് വൈറ്റ് ക്യാപ്‌സ് വെളിച്ചെണ്ണ പ്പടി
കബഡി വിന്നേഴ്സ് മഹാത്മ ഇരട്ടപ്പുഴ,
റണ്ണേഴ്സ് യുണൈറ്റഡ് കടപ്പുറം
വടംവലി വിന്നേഴ്സ് കറുകമാട് കലാ സാംസ്‌കാരിക വേദി
റണ്ണേഴ്സ് വൈ എംഎ കടപ്പുറം
ക്രിക്കറ്റ് വിന്നെഴ്സ് റോക്കിങ് ഇലവൻ കടപ്പുറം
റണ്ണേഴ്സ് നന്മ ബ്ലാങ്ങാട്
ബാഡ്മിന്റൻ വിന്നേഴ്സ് ഷാനു& സനൂപ് ജയഭാരത് ഇരട്ടപ്പുഴ,
റിലേ വിജയികളായ ഗ്രാമവേദി അഞ്ചങ്ങാടി, കെ എഫ് സി പുതിയങ്ങാടി
ചെസ്സ് വിജയി ആകാശ് ഓഫ്‌റോഡ്
മെഹന്ദി വിജയി ഹിബഹംസ KKSV
ക്രോസ്സ്കൺട്രി വിജയി അഖിൽ ഗ്രാമവേദി, ഫർഹാൻ കെഎഫ്സി പുതിയങ്ങാടി തുടങ്ങി കലാ-കായിക വ്യക്തിഗത ഇന മത്സരങ്ങളിലെ ഫസ്റ്റ്, സെക്കൻഡ്, തേർഡ് വിജയികൾക്കും , അത്ലറ്റിക് വ്യക്തിഗത ചാമ്പ്യൻമാരായ റിസ് വാൻ റസാക്ക് വൈഎംഎ, കിരൺ രാജ് ഗ്രാമവേദി, കലാപ്രതിഭ ഹാഷിർ പികെ വൈഎംഎ, കലാതിലകം സഹല വൈ എം എ തുടങ്ങിയവർക്കും ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.


ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണൽ ശുഭ ജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിപി മൻസൂർഅലി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ വി അബ്ദുൽ ഗഫൂർ, അഡ്വ മുഹമ്മദ്‌ നാസിഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു

ഗ്രാമ പഞ്ചായത്ത് മെമ്പർ ടി ആർ ഇബ്രാഹിം സ്വാഗതവും സെക്രട്ടറി സുഹാസ് നന്ദിയും പറഞ്ഞു

Post a Comment

0 Comments