ad

Ticker

6/recent/ticker-posts

Fwd: മണ്ണ് തേച്ച് മറച്ച നമ്പർ പ്ലേറ്റുള്ള കാർ; പോലീസിന്റെ ജാഗ്രതയിൽ ക്ഷേത്ര മോഷ്ടാക്കൾ പിടിയിൽ




വടുവഞ്ചാൽ/കൽപ്പറ്റ:

മണ്ണ് തേച്ച് മറച്ച നിലയിലുള്ള നമ്പർ പ്ലേറ്റുള്ള കാറ് കണ്ടതോടെ പോലീസിന്റെ സംശയം തൂങ്ങി. നൈറ്റ് പട്രോളിംഗിനിടെ കൽപ്പറ്റ പോലീസ് നടത്തിയ പരിശോധനയിൽ ക്ഷേത്രത്തിൽ മോഷണം നടത്തി മുങ്ങിയ മൂന്ന് പേരെ പിടികൂടി.


വടുവഞ്ചാൽ ചെല്ലങ്കോട് കരിയാത്തൻ കാവ് ക്ഷേത്രത്തിൽ മോഷണം നടത്തിയ മൂന്ന് പേരെയാണ് കല്പറ്റ കൺട്രോൾ റൂം എ.എസ്.ഐ. സി. മുജീബ്ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം 2025 ഒക്ടോബർ 28-ന് പുലർച്ചെ കൽപ്പറ്റ ടൗണിൽ നിന്ന് പിടികൂടിയത്. ചുവന്ന കളറിലുള്ള സ്വിഫ്റ്റ് കാറിനുള്ളിൽ നിന്ന് മോഷണ സാധനങ്ങളായ പണവും ആംപ്ലിഫയറും പോലീസ് കണ്ടെടുത്തു.


പിടിയിലായത് കോഴിക്കോട് സ്വദേശികളായ

  • പെരുമണ്ണ കട്ടക്കളത്തിൽ വീട്ടിൽ കെ. മുഹമ്മദ് സിനാൻ (20),

  • പറമ്പിൽ ബസാർ മഹൽ വീട്ടിൽ റിഫാൻ (20),

  • കൂടാതെ പ്രായപൂർത്തിയാവാത്ത ഒരു യുവാവുമാണ്.


2025 ഒക്ടോബർ 27, 28 തീയതികളിലായി പ്രതികൾ ക്ഷേത്രത്തിന്റെ വാതിൽ കുത്തിപ്പൊളിച്ച് അകത്ത് കയറി ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന ആംപ്ലിഫയറും ഭണ്ഡാരങ്ങളിലെ പണവും മോഷ്ടിച്ചിരുന്നു.


പിടിയിലായവരെ മേപ്പാടി പോലീസിന് കൈമാറി. എ.എസ്.ഐ. മുജീബിനൊപ്പം എൽദോ ഐസക് (എസ്.സി.പി.ഒ), പി.യു. നിധീഷ് ബാബു (സി.പി.ഒ) എന്നിവർ പോലീസ് സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments