ad

Ticker

6/recent/ticker-posts

എടത്വ  കറുകയിൽ  പുത്തൻപുരയിൽ പി.തോമസ്  മാത്യു അന്തരിച്ചു  ; സംസ്ക്കാരം നവംബർ 4ന് ചെന്നൈയില്‍ 

എടത്വ : ചെന്നൈ തിരുവേർകാട്  കോ ഓപ്പറേറ്റീവ് നഗറിൽ  ഗജേന്ദ്ര റോഡിൽ  ബി 2/ 238ൽ പി.തോമസ്  മാത്യു (ബാബു - 78)അന്തരിച്ചു.  ഭൗതിക ശരീരം തിങ്കളാഴ്ച  വൈകിട്ട്  7.30ന് ഭവനത്തിൽ 
കൊണ്ടു വന്ന് പൊതു ദർശനത്തിനും ശുശ്രൂഷകൾക്കും ശേഷം  4ന് 
ചൊവ്വാഴ്ച രാവിലെ 8 മണിക്ക് 
ചെന്നൈ കോയംബഡു  സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് 
പോൾസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിക്കും.പരേതൻ എടത്വാ കറുകയിൽ  പുത്തൻപുരയിൽ 
കുടുംബാംഗമാണ്.തിരുവല്ല കാരയ്ക്കൽ  കൊച്ചീത്ര കുടുംബാംഗം മോളി മാത്യൂ ആണ് ഭാര്യ.




വിജോ,സുജോ എന്നിവർ മക്കളും കുറ്റിപ്പുറം നടുവിലെപ്പാട്ട് രേവതി,  കുന്നത്താനം നെടുംമ്പള്ളിൽ ജോമോൻ ജേക്കബ്  എന്നിവർ മരുമക്കളുമാണ്.
തോമസ് വർഗ്ഗീസ് (എടത്വ),  തോമസ് ഈപ്പൻ  ( പൂന്നൈ) എന്നിവരാണ് സഹോദരങ്ങൾ.

നിര്യാണത്തിൽ കുട്ടനാട്  എംഎൽഎ തോമസ് കെ തോമസ് അനുശോചിച്ചു.

Post a Comment

0 Comments