ad

Ticker

6/recent/ticker-posts

എടത്വ - വട്ടടി റോഡിലേക്ക് വളർന്ന് കാട് ;അധികൃതർ നടപടി സ്വീകരിക്കണം

എടത്വ: തലവടി പഞ്ചായത്തിലെ 12,13,11 വാർഡുകളെയും എടത്വ  പഞ്ചായത്തിലെ വാർഡി 8 നെയും ബന്ധിപ്പിക്കുന്ന മുപ്പത്തിനാലിൽ പടി - കാട്ടുനിലം പള്ളി  റോഡ്, പാരേത്തോട് വട്ടടി റോഡ്  എന്നീ റോഡുകളുടെ വശങ്ങളിൽ സംരംക്ഷണ  ഭിത്തി കെട്ടണമെന്നാവൃശം ശക്തമാകുന്നു.ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൾ ആണ് ഇത്.

ന്യൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് റോഡ് നിർമ്മാണം മനോഹരമായി പൂർത്തിയാക്കിയെങ്കിലും ഈ റോഡിൻ്റെ ഇരുവശങ്ങളിലായി നദിയും നെൽപാടങ്ങളും ആണ്. എടത്വ ഭാഗത്ത് നിന്നും നിരണം മാവേലിക്കര ഭാഗത്തേക്കും മാവേലിക്കരയിൽ നിന്നും എടത്വാ, തകഴി, ആലപ്പുഴയിലേക്കും നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്ന് വരുന്നത്. റോഡിന്റെ വശങ്ങളില്‍   നിന്നും കിളിർത്ത കറുകലും പുല്ലും നിമിത്തം വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോൾ അപകടം ഉണ്ടാകുന്നതും പതിവ് സംഭവമാണ്. ഇതിനിടയില്‍ റോഡിന്റെ വശങ്ങളില്‍  നദീതീരത്ത് അനധികൃതമായി നടത്തുന്ന 'കൃഷി' യും റോഡിൽ മതിലിനോട് ചേർന്ന് നടത്തുന്ന 'സൗന്ദര്യവല്‍ക്കരണ പൂന്തോട്ടവും ' മൂലം വാഹനമോടിക്കുന്നവരുടെ കാഴ്ച മറയ്ക്കുകയാണ് . ഇത്തരത്തിലുള്ളവ ഒഴിപ്പിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന്  പൊതുപ്രവർത്തകൻ ഡോ.ജോൺസൺ വി ഇടിക്കുള ആവശ്യപ്പെട്ടു.

റോഡിൻ്റെ വശങ്ങളിലായി സംരംക്ഷണ ഭിത്തി ഇല്ലാത്തതിനാൽ വളരെയധികം അപകടകരമായ അവസ്ഥയാണ്. നടപ്പാത മാത്രം ഉണ്ടായിരുന്ന അവസരത്തിലാണ് വർഷങ്ങൾക്ക് മുമ്പ് വീതികുറഞ്ഞ തലവടി തെക്ക് ചീരംക്കുന്നേൽ പടിക്ക് സമീപം കലുങ്ക് നിർമ്മിച്ചത്.പ്രധാനമന്ത്രി സഡക്ക്  യോജന ഗ്രാമീണ പദ്ധതി പ്രകാരം വീതി ഉള്ള റോഡിൻ്റെ നിർമ്മാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിയുന്നു. കഴിഞ്ഞ 3 വർഷമായി കലുങ്കിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ് .

പാരേത്തോട് വട്ടടി റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുന്നത് മൂലം വെള്ളപൊക്ക സമയത്ത് ദുരിതം ഏറെയാണ്.  ഈ ഭാഗവും സംരക്ഷണ ഭിത്തി കെട്ടി മണ്ണിട്ട് ഉയർത്തണമെന്ന് ആവശ്യപ്പെട്ട് കുട്ടനാട് എംഎൽഎ തോമസ് കെ തോമസിന് ഡോ. ജോൺസൺ വി ഇടിക്കുളയുടെ നേതൃത്വത്തിൽ നിവേദനം നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments