തലവടി: ഫിഫ ലോക കപ്പിന്റെ 22-ാം പതിപ്പ് 2020 നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടന്നപ്പോൾ ആണ് വീടിനും മതിലിനും അർജന്റീനയുടെ ജേഴ്സിയുടെ നിറം നല്കിയത്. കാൽപന്ത് കളിയുടെയും ഇഷ്ടതാരം മെസ്സിയുടെയും കടുത്ത ആരാധകരാണ് തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ പൊതു പ്രവർത്തകൻ ഡോ ജോൺസൺ വി.ഇടിക്കുളയുടെയും സൗദി അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽ ഖുർമ ഹോസ്പിറ്റൽ നേഴ്സിംങ്ങ് ഡയറക്ടർ ജിജി ജോൺസന്റെയും മക്കളായ ബെൻ, ഡാനിയേൽ.
ബാസ്കറ്റ് ബോൾ നാഷണൽ ടീമിൽ അംഗമായിരുന്നു ബെൻ.രാജ്യാന്തര ബാസ്കറ്റ്ബോള്‍ ദിനത്തോടനുബന്ധിച്ച് 2012 ഒക്ടോബർ 11ന് എടത്വ വൈഎംസിഎ സംഘടിപ്പിച്ച വേൾഡ് ചാലഞ്ച് ഉദ്ഘാടനം ചെയ്തത് ബെൻ ജോൺസൺ ആയിരുന്നു. മക്കളുടെ താത്പര്യത്തിന് വഴങ്ങിയാണ് പന്തുരുളാൻ മണിക്കൂറുകൾ ബാക്കി നില്ക്കെ വീടിന്റെയും മതിലിന്റെയും നിറം 2020ൽ മാറ്റിയത്. അർജന്റീന ലോക കിരീടം അണിഞ്ഞപ്പോൾ ഈ വീടും മതിലും സോഷ്യൽ മീഡിയയിലും വാർത്ത മാധ്യമങ്ങളിലും തരംഗമായിരുന്നു.
ഫിഫ ലോക കപ്പിന്റെ 21-ാം പതിപ്പ് റഷ്യയിൽ നടന്ന സമയത്ത് വീടിന്റെ മുറ്റത്ത് വെള്ളക്കെട്ട് ഉണ്ടായിട്ടും അർജന്റീനയുടെ ജേഴ്സി അണിഞ്ഞ് ഡാനിയേൽ വീടിന്റെ മുറ്റത്ത് നടത്തിയ പ്രകടനങ്ങൾ കൗതുകകരം ആയിരുന്നു.സ്കൂൾ പഠന കാലയളവില്‍ വിവിധ പത്രങ്ങളില്‍ വരുന്ന മെസ്സിയുടെ ചിത്രങ്ങൾ വെട്ടിയെടൂത്ത് വീടിന്റെ മുറിക്കുള്ളിലെ ഭിത്തിയിലും നോട്ടു ബുക്കുകളിലും ഒടിച്ചു വെയ്ക്കുന്നതായിരുന്നു ഡാനിയേലിന്റെ പ്രധാന ഹോബി.
ഇവരുടെ ഇഷ്ടങ്ങൾക്ക് വഴങ്ങിയാണ് വീടിന്റെയും മതിലിന്റെയും നിറം മാതാപിതാക്കൾ 2020ൽ മാറ്റിയത്. അർജന്റീന ടീം കേരളത്തില്‍ നവംബറില്‍ എത്തുമെന്ന് അറിഞ്ഞതോടെ ആഹ്ളാത്തിലായിരുന്നു ഇവർ . ടിക്കറ്റ് എടുത്ത് കളി കാണാൻ പോകുന്നതിന് ഒരുങ്ങിയിരിക്കുകയായിരുന്നു ഇരുവരും. ഇതിനിടയിൽ മെസ്സിയുടെയും ടീമിന്റെയും കേരളത്തിലേക്ക് ഉള്ള വരവ് ഇല്ലെന്ന് ഉറപ്പായതോടെ ഇവർ നിരാശരാണ്. ചില ദിവസങ്ങൾക്കു മുമ്പ് വീടിന്റെയും മതിലിന്റെയും നിറം പുർവ്വ സ്ഥിതിയിലേക്ക് മാറ്റി.

0 Comments