എടത്വ : ചെന്നൈ എംഎം ഫോം മുൻ ഉദ്യോഗസ്ഥൻ തിരുവേർകാട് കോ ഓപ്പറേറ്റീവ് നഗറിൽ ഗജേന്ദ്ര റോഡിൽ ബി 2/ 238ൽ
പി.തോമസ് മാത്യു ( ബാബു -78 )വിന് പ്രത്യാശയുടെ തീരത്തേക്ക് യാത്രമൊഴി നല്കി. മൃതദേഹം ഭവനത്തിൽ പൊതു ദർശനത്തിന് വച്ചപ്പോൾ സമൂഹത്തിലെ വിവിധ തുറകളിൽ നിന്നും അനേകർ ആദരാഞ്ജലികൾ അർപ്പിച്ചു.ഭവനത്തിലെ ശുശ്രൂഷയിൽ ഫാദർ പ്രദീപ് പൊന്നച്ചൻ, ഫാദർ ചെറിയാൻ അയിരുകുഴി,ഫാദർ ലിജോ കോരൂത് എന്നിവർ പങ്കെടുത്തു.
4ന് ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം ചെന്നൈ കോയംബഡു സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ്
പോൾസ് ഓർത്തഡോക്സ് പള്ളിയിലേക്ക് വിലാപ യാത്രയായി മൃതദേഹം എത്തിച്ചു.
സംസ്ക്കാര ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാദർ എംപി.ജേക്കബ്, സഹ വികാരി ഫാദർ ലിജോ ജേക്കബ്, ഫാദർ സാം, ഫാദർ വർഗ്ഗീസ് ജോൺ , അജി വർഗ്ഗീസ് എന്നിവർ നേതൃത്വം നല്കി. പതിറ്റാണ്ടുകളായി ഇടവകയുടെ വളർച്ചയ്ക്ക് പി. തോമസ് മാത്യു നല്കിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് പാരിഷ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പരേതൻ എടത്വാ കറുകയിൽ പുത്തൻപുരയിൽ
കുടുംബാംഗമാണ്.
തിരുവല്ല കാരയ്ക്കൽ കൊച്ചീത്ര കുടുംബാംഗം മോളി മാത്യൂ ആണ് ഭാര്യ.വിജോ,സുജോ എന്നിവർ മക്കളും കുറ്റിപ്പുറം നടുവിൽപ്പാട്ട് രേവതി, കുന്നത്താനം നെടുംമ്പള്ളിൽ ജോമോൻ ജേക്കബ് എന്നിവർ മരുമക്കളുമാണ്.തോമസ് വർഗ്ഗീസ് (എടത്വ),തോമസ് ഈപ്പൻ(പൂന്നൈ) എന്നിവരാണ് സഹോദരങ്ങൾ.
നിര്യാണത്തിൽ കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് അനുശോചിച്ചു. ഐക്യ രാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ ജോൺസൺ വി.ഇടിക്കുള അന്ത്യോപചാരം അർപ്പിച്ചു.
പിതൃസഹോദരന്റെ മരണ വാർത്തയറിഞ്ഞ് ആശ്വാസ വാക്കുകൾ അറിയിച്ചവർ ,വിലാപയാത്രയിലും സംസ്ക്കാര ശുശ്രൂഷയിലും പങ്കെടുത്ത വൈദീകർ, ബന്ധുക്കള്‍, മിത്രങ്ങൾ, സഹ പ്രവർത്തകർ ,വാർത്ത മാധ്യമ സുഹൃത്തുക്കള്‍,പാരീഷ് കമ്മിറ്റി,ഇടവക വിശ്വാസി സമൂഹം എല്ലാവരോടും തോമസ് വർഗ്ഗീസ് ( മനു) നന്ദി അറിയിച്ചു.

0 Comments