കേരള ആശ്രമത്തിൽ നടന്ന തെക്കൻ സ്റ്റാർ മാസികയുടെ പുനഃപ്രസിദ്ധീകരണ ലോഗോ പ്രകാശന ചടങ്ങിൽ മാധ്യമങ്ങളുടെ സാമൂഹിക ഉത്തരവാദിത്തത്തെ കുറിച്ച് നിർണ്ണായകമായ അഭിപ്രായവുമായി ആർട്ട് ഓഫ് ലിവിംഗ് ഇന്റർനാഷണൽ ട്രെയിനർ സജിനി സാൻ സംസാരിക്കുകയുണ്ടായി.
"മാധ്യമങ്ങളും മാധ്യമപ്രവർത്തകർ തുറന്നുകാട്ടുന്ന റിപ്പോർട്ടുകളും സമൂഹ നന്മയ്ക്കാണ് വഴിമരുന്നാകുന്നതെന്ന്" സജിനി സാൻ അഭിപ്രായപ്പെട്ടു. സമൂഹത്തിന് ഉപകാരപ്രദമായ യാഥാർത്ഥ്യങ്ങളും പ്രശ്നങ്ങളും തെളിച്ചുകാട്ടുന്നതിലൂടെ മാധ്യമങ്ങൾ സമൂഹത്തെ മുന്നോട്ട് നയിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ചടങ്ങിൽ ജയിൽ ഉപദേശക സമിതി അംഗം എസ്. സന്തോഷ് ലോഗോ സ്വീകരിച്ചു.
തെക്കൻ സ്റ്റാർ ബ്യൂറോ ചീഫ് ബാദുഷ, കേരള ആശ്രമ പ്രതിനിധികളായ എസ്. ജയചന്ദ്രൻ, സുഗത കൃഷ്ണ, സുരേന്ദ്രൻ എന്നിവരും പങ്കെടുത്തു.
സമൂഹ നന്മയുടെ സന്ദേശം ശക്തിപ്പെടുത്തിയ ചടങ്ങ്, മാധ്യമങ്ങളുടെ പ്രതിബദ്ധതയും ഉത്തരവാദിത്തവും വീണ്ടും ഓർമ്മിപ്പിക്കുന്നതായിരുന്നു.

0 Comments