ad

Ticker

6/recent/ticker-posts

എടത്വ വികസന സമിതി വാർഷിക സമ്മേളനം ജനുവരി 3ന്

എടത്വ: കഴിഞ്ഞ 4 പതിറ്റാണ്ടിലേറെയായി എടത്വയുടെയും സമീപ പ്രദേശങ്ങളിലെയും  സമഗ്ര വികസനത്തിന് കക്ഷി രാഷ്ട്രീയ ഭേദമന്യേ  സജീവ  ഇടപെടൽ നടത്തി കൊണ്ടിരിക്കുന്ന എടത്വ വികസന സമിതി  വാർഷിക സമ്മേളനം ജനുവരി  മൂന്നിന് ശനിയാഴ്ച  3നു  എടത്വ സെന്റ്  ജോർജ്ജ് മിനി ടൂറിസ്റ്റ് ഹാളിൽ നടക്കും.
   പ്രസിഡന്റ്  ഐസക്ക് എഡ്വേർഡ് ചെറുകാട്  അധ്യക്ഷത വഹിക്കും. രക്ഷാധികാരി ഷാജി മാധവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. വാർഷിക റിപ്പോർട്ട് ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി.ഇടിക്കുളയും വാർഷിക കണക്ക് ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനവും അവതരിപ്പിക്കും.വൈസ്  പ്രസിഡന്റ് അഡ്വ.ഐസക്ക് രാജു പുതുവത്സര സന്ദേശം നൽകും.
  വികസന സമിതിയിലെ മുതിർന്ന അംഗങ്ങളെ രക്ഷാധികാരി  ആന്റണി ഫ്രാൻസിസ് കട്ടപ്പുറം  ആദരിക്കും. വരണാധികാരി സാബു  മാത്യൂ കളത്തൂർ നേതൃത്വത്തിൽ പുതിയ വർഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുക്കുമെന്നു വൈസ് പ്രസിഡന്റ്  പി. ഡി. രമേശ്കുമാർ,കൺവീനർ അജി കോശി  എന്നിവർ അറിയിച്ചു.

Post a Comment

0 Comments