ad

Ticker

6/recent/ticker-posts

വളാഞ്ചേരി നഗരസഭ വാർഡ് 10 വൈക്കത്തൂരിൽ മെഗാ പെൻഷൻ ക്യാമ്പ് സംഘടിപ്പിച്ചു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ വാർഡ് 10 വൈക്കത്തൂർ ഡിവിഷനിലെ അർഹരായ പെൻഷൻ ഗുണഭോക്താക്കൾക്കായി മെഗാ പെൻഷൻ ക്യാമ്പ് സംഘടിപ്പിച്ചു. സ്ത്രീ സുരക്ഷാ ബോധവൽക്കരണത്തിനൊപ്പം പെൻഷൻ സംബന്ധിച്ച സേവനങ്ങൾ ലഭ്യമാക്കിയ ക്യാമ്പ്, സ്കൂൾ പരിസരത്ത് വെച്ചായിരുന്നു നടത്തിയത്.

ക്യാമ്പിന്റെ ഉദ്ഘാടനം വളാഞ്ചേരി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.വി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. വിധവ പെൻഷൻ സംബന്ധിച്ച ആവശ്യമായ സാക്ഷ്യപത്രങ്ങൾ തയ്യാറാക്കൽ, അപേക്ഷാ ഫോമുകൾ പൂരിപ്പിച്ച് നൽകൽ, 50 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള വിവിധ പെൻഷനുകളുമായി ബന്ധപ്പെട്ട രേഖകൾ പൂരിപ്പിച്ച് നൽകൽ തുടങ്ങിയ സേവനങ്ങളാണ് ക്യാമ്പിൽ ഒരുക്കിയിരുന്നത്.

ഡിവിഷനിലെ നിരവധി ഗുണഭോക്താക്കൾ ക്യാമ്പിൽ പങ്കെടുത്തു. കെ.പി. അസ്‌കർ അലവി, റഹ്മത്ത് കെ.പി. എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. പൊതുജനങ്ങൾക്ക് ഏറെ സഹായകരമായ രീതിയിലാണ് മെഗാ പെൻഷൻ ക്യാമ്പ് സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.

Post a Comment

0 Comments