ad

Ticker

6/recent/ticker-posts

പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ തിരുവാതിര മഹോത്സവം; മെഗാ തിരുവാതിരക്കളി ശ്രദ്ധേയമായി

വളാഞ്ചേരി : പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി മെഗാ തിരുവാതിരക്കളി അരങ്ങേറി. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രാങ്കണത്തിൽ പ്രത്യേകമായി സജ്ജമാക്കിയ വേദിയിൽ 101 പേർ പങ്കെടുത്ത തിരുവാതിരക്കളി ഭക്തിസാന്ദ്രവും മനോഹരവുമായ അനുഭവമായി.

ആഘോഷ കമ്മിറ്റി പ്രസിഡന്റ് ഇ.വി. ജയപ്രകാശ്, ജനറൽ സെക്രട്ടറി കെ.ജി. മോഹനൻ, നവീകരണ കമ്മിറ്റി പ്രസിഡന്റ് വി.ആർ. ഉണ്ണികൃഷ്ണൻ, രക്ഷാധികാരി കൃഷ്ണൻ ചെട്ടിയാർ, നൃത്താധ്യാപിക ജിജിഷ മോഹനൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.

ശ്രീ. കൃഷ്ണൻകുട്ടി ആലപിച്ച ശിവസ്തുതിയോടെയാണ് തിരുവാതിര മഹോത്സവം ആരംഭിച്ചത്. തുടർന്ന് 101 പേർ ഒരുമിച്ചു അവതരിപ്പിച്ച മെഗാ തിരുവാതിരക്കളി ഭക്തർക്കും കാണികൾക്കും പുതുമയാർന്ന അനുഭവമായി മാറി. ക്ഷേത്രത്തിൽ എത്തിയ നൂറുകണക്കിന് ഭക്തർ പരിപാടി ആസ്വദിച്ചു.


Post a Comment

0 Comments