ad

Ticker

6/recent/ticker-posts

ശബരിമല സ്വർണ്ണക്കൊള്ള:സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും ഫെബ്രുവരി 3ന് 

തിരുവനന്തപുരം :ശബരിമല സ്വർണ്ണക്കൊള്ളയുടെ മുഴുവൻ പ്രതികളെയും പിടി കൂടുവാൻ സിബിഐ അന്വേഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ കേരള ഘടകത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും ഫെബ്രുവരി 3ന് രാവിലെ 10.30ന് നടക്കും.മുൻ കേന്ദ്ര മന്ത്രി  വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.ക്ഷേമ പെൻഷനുകൾ കുറഞ്ഞത് 5000 രൂപ ആക്കി വർദ്ധിപ്പിക്കുക,നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുക,പി എസ് സി പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആണ് ധർണ്ണ നടത്തുന്നത്.

ഹം പാർട്ടി ദേശീയ ഓർഗനൈസിങ് ജനറൽ സെക്രട്ടറി സുബീഷ് വാസുദേവ്, ദേശിയ വൈസ് ചെയര്‍മാന്‍  ഡോ.ഫെബി ചെറിയാൻ,  ദേശീയ  ജനറൽ സെക്രട്ടറി വിനോദ്കുമാർ 
,സംസ്ഥാന ചെയർമാൻ മുൻ എംഎൽഎ മാത്യു സ്റ്റീഫൻ,  സംസ്ഥാന ജനറൽ സെക്രട്ടറി എ. ശിവശങ്കരൻ, ബിജെപി  നേതാക്കളും ഹം പാർട്ടി  സംസ്ഥാന ,ജില്ലാ , താലൂക്ക് നേതാക്കളും പങ്കെടുക്കുമെന്ന് സംസ്ഥാന വർക്കിങ്ങ് പ്രസിഡൻ്റ് ബാലരാമപുരം സുരേന്ദ്രന്‍ പറഞ്ഞു.


സാമൂഹ്യനീതിയും സാമ്പത്തിക ശാക്തീകരണവും കേന്ദ്ര ബിന്ദുവാക്കി പ്രവർത്തിക്കുന്ന ഒരു ജനകീയ രാഷ്ട്രീയപ്രസ്ഥാനമാണ് 'ഹം'. പിന്നാക്കവർഗ്ഗങ്ങൾ, ദളിതർ, സ്ത്രീകൾ, ചെറുകിട സംരംഭകർ എന്നിവരുടെ യാഥാർത്ഥ്യ പ്രശ്നങ്ങളെ നയരൂപീകരണത്തിലേക്ക് കൊണ്ടുവരികയാണ് പാർട്ടിയുടെ ലക്ഷ്യം.

ഇന്ത്യയിലെ സാമൂഹ്യനീതി പോരാട്ടത്തിന്റെ ശബ്ദമായ മുൻ ബിഹാർ മുഖ്യമന്ത്രിയായ ജിതിൻ റാം മാഞ്ചിയുടെ   ഭരണപരിജയം അദ്ദേഹത്തെ  ഇപ്പോൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ നട്ടെല്ലായ  ചെറുകിട വ്യവസായ വകുപ്പ് (എംഎസ്എംഇ) കേന്ദ്ര ക്യാബിനറ്റ് മന്ത്രി പദവിയിലെത്തിച്ചു.

വായ്പാ പദ്ധതികളിലേക്കുള്ള ലളിതമായ പ്രവേശനം
സ്കിൽ ഡെവലപ്മെന്റ്, റീസ്കില്ലിംഗ് പരിപാടികൾ
പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് മാർക്കറ്റ് ലിങ്കേജുകൾ
ഗ്രാമ-അർദ്ധനഗര യുവാക്കൾക്കായുള്ള സ്വയംതൊഴിൽ, സ്റ്റാർട്ടപ്പ് അവസരങ്ങൾ എന്നിവയാണ്  പ്രധാന ലക്ഷ്യം.

Post a Comment

0 Comments