എടത്വ: കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി എടത്വയുടെയും സമീപ പ്രദേശങ്ങളിലെയും സമഗ്ര വികസനത്തിന് കക്ഷി രാഷ്ട്രീയ ഭേദമന്യേ സജീവ ഇടപെടൽ നടത്തി കൊണ്ടിരിക്കുന്ന എടത്വ വികസന സമിതിയുടെ 2026- 2027 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തനോദ്ഘാടനവും എടത്വ സെന്റ് ജോർജ്ജ് മിനി ടൂറിസ്റ്റ് ഹാളിൽ നടന്നു.
പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട് അധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ് ഉദ്ഘാടനം ചെയ്തു.രക്ഷാധികാരി ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം ഭാരവാഹികൾക്ക് സതൃ വാചകം ചൊല്ലി കൊടുത്തു.വൈസ് പ്രസിഡന്റ് അഡ്വ ഐസക്ക് രാജു പ്രവർത്തന രേഖ വൈസ് പ്രസിഡന്റ് ജോർജ്ജ് തോമസ് കളപ്പുരക്ക് നല്കി പ്രകാശനം ചെയ്തു.
രക്ഷാധികാരി ഷാജി മാധവൻ, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി.ഇടിക്കുള, ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം,കൺവീനർ ഷാജി തോട്ടുകടവിൽ, ജോ. സെക്രട്ടറി അജി കോശി, പി.സി.ജോസഫ്, സാബു മാത്യൂ കളത്തൂർ, ബാബു കൊഴുപ്പക്കളം, ടോമിച്ചന്‍ കളങ്ങര, ബിനോമോന്‍ പഴയമഠം, കെ ജി ശശിധരന്‍ എന്നിവർ പ്രസംഗിച്ചു.
മാർച്ച് 7ന് 3 മണിക്ക് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ വികസന സെമിനാർ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു.കൺവീനർമാരായി പി.സി. ജോസഫ്, ബിനോമോന്‍ പഴയമഠം എന്നിവരെ തെരഞ്ഞെടുത്തു.

0 Comments