കോട്ടയ്ക്കൽ: സാങ്കേതിക വൈദഗ്ധ്യവും സർഗ്ഗാത്മകതയും കോർത്തിണക്കി കോട്ടയ്ക്കൽ ഗവൺമെന്റ് വനിതാ പോളിടെക്നിക് കോളേജ് സംഘടിപ്പിക്കുന്ന 'AURA 2K26' സ്റ്റേറ്റ് ലെവൽ ടെക്നിക്കൽ ആൻഡ് മാനേജ്മെന്റ് ഫെസ്റ്റിന് ഇന്നലെ തുടക്കമായി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഈ വിപുലമായ മേളയുടെ ഔദ്യോഗികമായ ഉദ്ഘാടന കർമ്മം ഇന്ന് (ഫെബ്രുവരി 17) രാവിലെ 10 മണിക്ക് എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. റൈഹാനത്ത് ബീഗം നിർവഹിക്കും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. പി.ടി. അഹമ്മദ് സെയ്ദ് മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങില്‍, എടരിക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ. അബ്ദുസ്സമദും പങ്കെടുക്കുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഞ്ചിനീയറിംഗ്, പോളിടെക്നിക്, ആർട്സ് കോളേജ് വിദ്യാർത്ഥികൾക്ക് പുറമെ ഐ.ടി.ഐ, സ്കൂൾ വിദ്യാർത്ഥികളും വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നുണ്ട്.
വിജയികൾക്കായി ആകെ 1,20,000 രൂപയുടെ ആകർഷകമായ ക്യാഷ് പ്രൈസുകളാണ് ഒരുക്കിയിരിക്കുന്നത്.
ഫെസ്റ്റിൽ പങ്കെടുക്കുന്നവർക്കും വിജയിക്കുന്നവർക്കും അക്കാദമിക് ക്രെഡിറ്റ് പോയിന്റുകൾക്ക് അർഹതയുണ്ടാകും എന്നത് വിദ്യാർത്ഥികൾക്ക് വലിയ നേട്ടമാകും.
ടെക് എക്സ്പോ, ഹെൽത്ത് ചെക്കപ്പ് ക്യാമ്പ്, ഫുഡ് ഫെസ്റ്റ്, ഗെയിമിംഗ് സോൺ, കൾച്ചറൽ ഗാല, ഫാഷൻ ഷോ, ജോബ് ഫെയർ, ട്രഷർ ഹണ്ട് എന്നിങ്ങനെ വിനോദവും വിജ്ഞാനവും പകരുന്ന നിരവധിയായ ഇനങ്ങളാണ് ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്നത്.
താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് www.aura2k26.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. 60 രൂപയാണ് പ്രവേശന ഫീസ്.

0 Comments