ad

Ticker

6/recent/ticker-posts

തലവടി സിഎംഎസ് ഹൈസ്ക്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു ;





എടത്വ : തലവടി സിഎംഎസ് ഹൈസ്ക്കൂൾ 185-ാം മത്  വാർഷികവും യാത്രയയപ്പ് സമ്മേളനവും സിഎംഎസ്  സ്ക്കൂൾസ് കോർപറേറ്റ് മാനേജർ റവ.സുമോദ് സി ചെറിയാൻ നിർവഹിച്ചു. സ്ക്കൂൾ ലോക്കൽ മാനേജർ റവ മാത്യൂ പി.ജോർജ് അധ്യക്ഷത വഹിച്ചു.തലവടി ഗ്രാമ പഞ്ചായത്ത്  വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ റീത്താമ്മ തോമസ് മുഖ്യ പ്രഭാഷണവും  എൻഡോവ്മെന്റ് വിതരണം നടത്തി.

സ്ക്കൂൾ പ്രധാന അധ്യാപകൻ റെജിൽ സാം മാത്യു ,സ്കൂൾ ഉപദേശക സമിതി അംഗം ജേക്കബ് ചെറിയാൻ പൂവക്കാട്, പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള, ട്രഷറാർ എബി മാത്യു ചോളകത്ത്, എക്സികൂട്ടിവ് അംഗങ്ങളായ ജിബി ഈപ്പൻ,ജെ.ടി.റാംസെ, ടോം പരുമൂട്ടിൽ,പിടിഎ പ്രസിഡന്റ് അന്ന ഫ്രാൻസിസ്,സ്റ്റാഫ് സെക്രട്ടറി സാനി എം. ചാക്കോ,അദ്യാപകരായ റോബി തോമസ്,  ആൻസി ജോസഫ്,സൂസൻ വി. ഡാനിയേൽ,സെഫി എൽസാ തോമസ്,ആർ ശ്രീകാന്ത്, കെഎസ്  സലീനാ ,എ.വി ശ്രീകുമാർ,എം. കെ സംഗീത ആൽബിൻ സാറാ ഡേവിസ്, രമ്യാ ബാബു, സ്കൂൾ ചെയർമാൻ വിജിൽ വർക്കി,സ്ക്കൂൾ ലീഡർ  റിയൽ  റോബി  തോമസ് എന്നിവർ പ്രസംഗിച്ചു.



അധ്യാപികയായി 12  വർഷത്തെ  സേവനത്തിന് ശേഷം വിരമിച്ച സാറാമ്മ ലൂക്കോസിന് സിഎംഎസ്  സ്ക്കൂൾസ് കോർപറേറ്റ് മാനേജർ റവ.സുമോദ് സി ചെറിയാൻ  പ്രശംസ  മംഗള പത്രം സമ്മാനിച്ചു.
തുടർന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തില്‍ വിവിധ കലാ പരിപാടികളും നടന്നു.

Post a Comment

0 Comments