ad

Ticker

6/recent/ticker-posts

കുട്ടനാട്ടിലെ ശുദ്ധജല ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം:അഡ്വ.ക്ളമന്റ് പെരുന്തോട്ടം.

കുട്ടനാട് : കുട്ടനാട്ടിലെ ശുദ്ധജല ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഡ്വ.ക്ളമന്റ്  പെരുന്തോട്ടം ആവശ്യപ്പെട്ടു.

ഹിന്ദുസ്ഥാനി അവാം മോർച്ച (ഹം) സംഘടിപ്പിച്ച  യോഗത്തിൽ മുഖ്യ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.ഹിന്ദുസ്ഥാനി അവാം മോർച്ച ദേശീയ ഉപാധ്യക്ഷന്‍ ഡോ. ഫെബി ചെറിയാൻ സമ്മേളനം  ഉദ്ഘാടനം ചെയ്തു. വെള്ളപൊക്ക സമയത്തും വേനൽക്കാലങ്ങളിലും കടുത്ത ശുദ്ധജലക്ഷാമം  നേരിടുന്ന പ്രദേശമായി  കുട്ടനാട് മാറിയിരിക്കുകയാണെന്നും ശാശ്വതമായ സംവിധാനമൊരുക്കുന്നതിന്  അധികൃതർ അടിയന്തിര  നടപടി സ്വീകരിക്കണമെന്നും ഡോ. ഫെബി  ചെറിയാൻ ആവശ്യപ്പെട്ടു.. തോമസ്  പി.ജോസഫ് അധ്യക്ഷത വഹിച്ചു. 

കോർഡിനേറ്റർ സാം തോമസ്,ആശ മുരളീധർ,ഷിജോ ജോസഫ് ,  സ്മിത ബാബു  മറ്റക്കര,സുധീർ കൈതവന,വി.എൻ അനിൽകുമാർ,സുരേഷ്കുമാര്‍,പി.എസ്. രാജേന്ദ്രന്‍,പി. എം  വിനീദ് എന്നിവർ പ്രസംഗിച്ചു. 

കുട്ടനാട്ടിന്റെ  പലഭാഗങ്ങളിലും ഇപ്പോള്‍  അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ അടിയന്തിര നടപടി  സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ  കളക്ടർ ഉൾപ്പെടെയുള്ളവർക്ക് നിവേദനം  നല്‍കാന്‍  തീരുമാനിച്ചു.





നീരേറ്റുപുറത്ത് പതിനഞ്ച് വര്‍ഷം മുമ്പ് സ്ഥാപിച്ച  വാട്ടര്‍ ട്രീറ്റ്മെന്‍റ്  പ്ലാന്‍റില്‍ നിന്നും ഒരുതുള്ളി വെള്ളം തലവടി പ്രദേശത്ത് ലഭ്യമാകുന്നില്ല. കുട്ടനാട്  കുടിവെള്ള പദ്ധതിയില്‍ കറ്റോട്ട് നിന്നും കിട്ടിയിരുന്ന 6 എം.എല്‍.റ്റി വെള്ളം ഇപ്പോള്‍  കിട്ടുന്നില്ല. കറ്റോട്ട് ജലവിതരണ കേന്ദ്രത്തിലെ പമ്പിംഗ് മോട്ടര്‍  തകരാറായത് പുനസ്ഥാപിക്കുവാന്‍ വേണ്ട നടപടി അധികൃതരുടെ  ഭാഗത്ത് നിന്നും  ഉണ്ടാകാത്തതില്‍ ശക്തമായ പ്രതിഷേധം യോഗം രേഖപ്പെടുത്തി. അടിയന്തിരമായി  കുടിവെള്ളക്ഷാമം പരിഹരിക്കാന്‍  നടപടി സ്വീകരിക്കാത്തപക്ഷം  വാട്ടര്‍ അതോററ്റി ആഫീസ്  ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടിക്ക് 'ഹം' കുട്ടനാട് നിയോജക മണ്ഡലം കമ്മറ്റി തീരുമാനിച്ചു .

Post a Comment

0 Comments