ad

Ticker

6/recent/ticker-posts

പോളണ്ട് മൂസയെ ആദരിച്ചു; പീടികപ്പടി മഹല്ല് കെട്ടിട ഉദ്ഘാടനം നടന്നു

വളാഞ്ചേരി: നിർധന കുടുംബങ്ങൾക്ക് വീടൊരുക്കാൻ പോളണ്ട് മൂസയെ പോലുള്ള മനുഷ്യസ്നേഹികൾ രംഗത്ത് വരുന്നത് ഏറെ സന്തോഷകരമാണെന്നും, വിഷമിക്കുന്നവരുടെ കണ്ണീരൊപ്പാൻ കഴിയുന്നത് ഏറ്റവും വലിയ പുണ്യപ്രവർത്തിയാണെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. എടയൂർ പീടികപ്പടി മഹല്ല് കമ്മറ്റി സംഘടിപ്പിച്ച സ്നേഹാദരവ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എടയൂർ പീടികപ്പടി മഹല്ല് കമ്മറ്റി ജുമഅത്ത് പള്ളിക്ക് അനുബന്ധമായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പള്ളി നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം സ്വന്തമാക്കുന്നതിനും കെട്ടിട നിർമാണത്തിനും സാമ്പത്തിക സഹായം നൽകിയ പോളണ്ട് മൂസ ഹാജിയെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

മാവണ്ടിയൂർ അഹമ്മദ് കുട്ടി മൗലവി ആമുഖ പ്രഭാഷണം നടത്തി. മഹല്ല് പ്രസിഡണ്ട് ബാവ ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് സെക്രട്ടറി കെ.ടി. അബ്ദുൽ മജീദ് സ്വാഗതം ആശംസിച്ചു. മുഖ്യപ്രഭാഷണം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു.

കോട്ടക്കൽ നഗരസഭ ചെയർമാൻ കെ.കെ. നാസർ, എടയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ. മുസ്തഫ, ബ്ലോക്ക് മെമ്പർ റഷീദ് കീഴിശ്ശേരി, വാർഡ് മെമ്പർ ഹസ്സൻ മുളക്കൽ, അത്തിപ്പറ്റ അബ്ദുൽ വാഹിദ് മുസ്ലിയാർ, പി.എം. മോഹനൻ മാസ്റ്റർ, ഡോ. അലി, വേണുഗോപാൽ, കാസീം കോയ തങ്ങൾ, കെ.ടി. ഗഫൂർ മാസ്റ്റർ, പി.വി. മാനു ഹാജി, കെ.പി. ഉമ്മർ എന്നിവർ പ്രസംഗിച്ചു.

പോളണ്ട് മൂസ ഹാജി മറുപടി പ്രസംഗം നടത്തി. മഹല്ല് കമ്മറ്റിയുടെ ദിക്റ് വാർഷികാഘോഷവും ചടങ്ങിനോടനുബന്ധിച്ച് നടന്നു.

Post a Comment

0 Comments