നിരണം:മനുഷ്യരാശിയോടുള്ള ദൈവത്തിന്റെ നിരുപാധിക സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും വലിയ സന്ദേശമാണ് കാൽവറിയിൽ കുരിശ് മരണത്തിലൂടെ ക്രിസ്തു പ്രദർശിപ്പിച്ചതെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരളം അതി ഭദ്രാസനം ബിഷപ്പ് മാത്യൂസ് മാര്‍ സിൽവാനിയോസ് എപ്പിസ്ക്കോപ്പ പ്രസ്താവിച്ചു.പരസ്പര സ്നേഹം, ക്ഷമ, സഹനം എന്നിവ ജീവിതത്തിൽ പകർത്താനും, മറ്റുള്ളവരുടെ വേദനകളും, വെല്ലുവിളികളും ഏറ്റെടുക്കാനും ഓരോ ക്രിസ്തു ശിഷ്യനും തയ്യാറാകണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.
നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ദൈവാലയത്തിൽ ദുഃഖ വെള്ളിയാഴ്ച നടന്ന പീഡാനുഭവ അനുസ്മരണത്തിൽ മുഖ്യ സന്ദേശം നല്കുകയായിരുന്നു ബിഷപ്പ്.പ്രദക്ഷിണത്തിനും സ്ളീബാ വന്ദനത്തിനും ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ നേതൃത്വം നല്കി.
ഇടവക സ്രെകട്ടറി ഡോ.ജോൺസൺ വി ഇടിക്കുള, ഇടവക ട്രസ്റ്റിമാരായ അജോയി കെ വർഗ്ഗീസ്, സെൽവരാജ് വിൽസൺ , എക്സിക്യൂട്ടീവ് അംഗങ്ങളായ സുനിൽ ചാക്കോ ,ഷിനു റെന്നി എന്നിവർ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ഇടവക അംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ നേർച്ച കഞ്ഞി വിതരണവും നടന്നു.
ഈസ്റ്റർ ദിന ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ, റവ.ഡീക്കന്‍ ഷാൽബിൻ മർക്കോസ് പള്ളിക്കുന്നേൽ എന്നിവർ നേതൃത്വം നല്കും.

0 Comments