ad

Ticker

6/recent/ticker-posts

വളാഞ്ചേരി നഗരസഭ 01, 34 ഡിവിഷനുകളിൽ മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം നടന്നു.

Uploaded Image
വളാഞ്ചേരി: വർഷകാലത്തിന് മുന്നോടിയായി പകർച്ചവ്യാധികൾ തടയുന്നതിനും പൊതുശുചിത്വം ഉറപ്പുവരുത്തുന്നതിനുമായി വളാഞ്ചേരി നഗരസഭ ഒന്നു, മുപ്പത്തിനാല് ഡിവിഷനുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വിപുലമായ മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. 'ശുചിത്വമുള്ള നഗരസഭ... ആരോഗ്യമുള്ള സമൂഹം...' എന്ന സന്ദേശമുയർത്തി കഞ്ഞിപ്പുര ടൗൺ മുതൽ ചീരാണി, തോണിക്കൽ അങ്ങാടി പരിസരം വരെയാണ് ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത് .വരും ദിവസങ്ങളിലായി പ്രവർത്തനം തുടരും .
ഡിവിഷൻ 34 കൗൺസിലർ സുലൈഖ കാരക്കാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിവിഷൻ 01 കൗൺസിലർ മുജീബ് വാലാസി ശുചീകരണ യജ്ഞത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. വളാഞ്ചേരി നഗരസഭ ഹെൽത്ത് വിഭാഗം HS അഷ്‌റഫ് ,JHI ബീരാൻ കുട്ടി ,ആശാ വർക്കർ മേഴ്സി ,തോടുകളും പൊതുവഴികളും ശുചീകരിച്ചും തൊഴിലുറപ്പ് തെഴിലാളികൾ കാനകളിലെ നീരൊഴുക്ക് സുഗമമാക്കിയും വലിയ ജനപങ്കാളിത്തത്തോടെയാണ് പരിപാടി മുന്നേറിയത്.
നാടിന്റെ ആരോഗ്യ സംരക്ഷണത്തിനായി ഒത്തുചേർന്ന പരിപാടിയിൽ സാമൂഹ്യ പ്രവർത്തകർ, അയ്യങ്കാളി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, വിവിധ സന്നദ്ധ സംഘടന പ്രതിനിധികൾ, MEC 7 അംഗങ്ങൾ എന്നിവർ സജീവമായി പങ്കെടുത്തു. മഴക്കാല രോഗങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വീട്ടുപറമ്പുകളും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണമെന്നും ജനപ്രതിനിധികൾ അഭ്യർത്ഥിച്ചു.

Post a Comment

0 Comments