കോട്ടക്കൽ: പൊതുജനാരോഗ്യ രംഗത്ത് ഫലപ്രദമായി ഇടപെടാൻ സ്ത്രീശക്തി ഉപയോഗപ്പെടുത്തണമെന്ന് ഐ എം ബി സംസ്ഥാന വനിതാ സംഗമം അഭിപ്രായപ്പെട്ടു. ആരോഗ്യരംഗത്തെ ചൂഷണങ്ങളിൽ ഇരയാകുന്നവർ മുഖ്യമായും സ്ത്രീകളും കുട്ടികളുമാണ് മന്ത്രവാദ ചികിത്സ മുതൽ വീട്ടിലെ പ്രസവം വരെയുള്ള വിഷയങ്ങളിലും വാക്സിൻ വിരുദ്ധത മുതൽ അശാസ്ത്രീയ ചികിത്സകളിൽ വരെ ഇരകളാകുന്നത് സ്ത്രീ സമൂഹമാണ്. പൊതുജനാരോഗ്യ രംഗത്ത് സ്ത്രീശാക്തീകരണം ലക്ഷ്യം വെച്ചു കൊണ്ട് ഐ എം ബി യുടെ നേതൃത്വത്തിൽ കേരളത്തിലാകെ വനിതാ മുന്നേറ്റം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ രംഗത്ത് സന്നദ്ധ പ്രവർത്തകരായ 5000 വനിതാ വളണ്ടിയർമാർക്ക് പരിശീലനം നൽകാനും പദ്ധതി ആസൂത്രണം ചെയ്തു. ഐ എം ബി സംസ്ഥാന പ്രസിഡണ്ട് പി ഏ കബീർ അധ്യക്ഷനായി. കെ എൻ എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ ഹുസൈൻ മടവൂർ സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്തു. ഐ എം ബി ബോർഡ് ചെയർമാൻ ഡോ സുൽഫിക്കർ അലി മിഷൻ 2030 അവതരിപ്പിച്ചു. എംജിഎം സംസ്ഥാന ജനറൽ സെക്രട്ടറി ഷമീമ ഇസ്ലാഹിയ മുഖ്യപ്രഭാഷണം നടത്തി. ഐ എം ബി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ നൗഫൽ ബഷീർ, അൻവർ പി ഓ, ഡോ സി മുഹമ്മദ് പ്രസംഗിച്ചു

0 Comments