ad

Ticker

6/recent/ticker-posts

എസ്എൻഡിപി ചാത്തൻകാവ് പാറ ശാഖ വാർഷികവും, എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിക്കലും നടത്തി.

Uploaded Image
വളാഞ്ചേരി: എസ്എൻഡിപി ചാത്തൻകാവ് പാറ( സി കെ പാറ ) ശാഖ വാർഷികവും, കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും, എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള മൊമെന്റോ വിതരണവും ശാഖയിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം എസ്എൻഡിപി യോഗം മലപ്പുറം യൂണിയൻ പ്രസിഡണ്ട് കോട്ടക്കൽ ദാസൻ നിർവഹിച്ചു. സമൂഹത്തിൽ, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കിടയിൽ പടർന്നു പിടിക്കുന്ന ലഹരി എന്ന മാരക വിപത്തിനെതിരെ എങ്ങിനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ച് മലപ്പുറം യൂണിയൻ വനിതാ സംഘം സെക്രട്ടറി രജിത മച്ചിങ്ങൽ ബോധവൽക്കരണ ക്ലാസ് എടുത്തു. സംഘടനാ പ്രവർത്തനത്തിൽ വനിതകളുടെ പങ്കിനെ കുറിച്ചുള്ള സംഘടന വിശദീകരണം എസ്എൻഡിപി യോഗം മലപ്പുറം യൂണിയൻ ഡയറക്ടർ നാരായണൻ നല്ലാട്ട് നടത്തി. ശാഖാ പ്രസിഡന്റ് സുന്ദരൻ കുഴിങ്ങര പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ശാഖാ സെക്രട്ടറി രാഘവൻ പള്ളിയാലിൽ സ്വാഗതവും, അയ്യപ്പൻ ടി പി, ബേബി പി, ജയൻ കെ, സുരേഷ് സി എന്നിവർ ആശംസയും. ശാഖ വൈസ് പ്രസിഡണ്ട് വാസുദേവൻ പള്ളിയാലിൽ നന്ദിയും പറഞ്ഞു.

Post a Comment

0 Comments