ad

Ticker

6/recent/ticker-posts

പ്രവാസ ജീവിതത്തിന് വിട; ജിജി  ജോൺസൺ വാലയിൽ ഇനി പൊതുപ്രവർത്തന രംഗത്തേക്ക്.

എടത്വ: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തിയ ആരോഗ്യ പ്രവർത്തക 
ഇനി പൊതുപ്രവർത്തന രംഗത്തേക്ക്.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പൊതു പ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായ തലവടി  ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ  ഡോ.ജോൺസൺ വാലയിൽ ഇടിക്കുളയുടെ സഹധർമ്മിണിയാണ്  ജിജി ജോൺസൺ. 

2004 മുതൽ  പ്രവാസ ജീവിതം നയിച്ച ജിജി ജോൺസൺ സൗദി അറേബ്യ  മിനിസ്ട്രി ഓഫ് ഹെൽത്ത് അൽ ഖുർമ ഹോസ്പിറ്റൽ നേഴ്സിംങ്ങ് ഡയറക്ടർ ആയിരുന്നു.അന്തർദ്ദേശിയ നേഴ്സസ് ദിനാചരണത്തിൽ 15  രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികള്‍  പങ്കെടുത്ത സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യാൻ  ജിജി ജോൺസന്  കഴിഞ്ഞ  വർഷം അവസരം  ലഭിച്ചിരുന്നു.ഇന്ത്യയുടെ ദേശിയ  പതാകയുമായി വേദിയിലേക്ക് കയറിയ ജിജി ജോൺസനെ കരഘോഷത്തോടെയാണ്  ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യ പ്രവർത്തകർ അന്ന് അഭിവാദ്യം ചെയ്തത്. 2026  ജനുവരി 9ന് പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലെത്തിയ ജിജി ഇക്കഴിഞ്ഞ നിയമ സഭ ഇലക്ഷനിൽ ആണ് കന്നി വോട്ട് രേഖപ്പെടുത്തിയത്. 
Uploaded Image


ഇന്ത്യൻ  നാഷണൽ  കോൺഗ്രസ് ആലപുഴ  ജില്ലാ സെക്രട്ടറി വി.കെ സേവ്യർ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ്  പ്രസിഡന്റ് സുഷമ്മ സുധാകരന്‍, മണ്ഡലം പ്രസിഡന്റ് ജോയി ചെക്കന്നാട്, ബൂത്ത് പ്രസിഡന്റ് പി.വി. തോമസ്കുട്ടി മറ്റ് പ്രവർത്തകരുടെ സാന്നിദ്ധ്യത്തില്‍ ജിജി ജോൺസൺ വാലയിൽ കോൺഗ്രസ് പ്രാഥമിക അംഗത്വം സ്വീകരിച്ചു.2024ൽ  മകൻ ദാനിയേൽ കോട്ടയം സി.എം.എസ് കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു. 

ചടങ്ങിൽ ജിജി ജോൺസനെ കൂടാതെ 
ബിനു വർഗ്ഗീസ് അണലിപറമ്പിൽ, ജോഷി ജയിംസ് വർഗ്ഗീസ്,സുബിൻ വർഗ്ഗീസ്,സുജിത്ത് പി വർഗ്ഗീസ് ,ജോൺ  ഫിലിപ്പോസ് , മോജിത്ത് ബിനു, മാത്യു വർഗ്ഗീസ് മുണ്ടകത്തില്‍ എന്നിവർ പ്രാഥമിക അംഗത്വം സ്വീകരിച്ചു.
Uploaded Image

Post a Comment

0 Comments