ad

Ticker

6/recent/ticker-posts

തലവടി ചുണ്ടൻ വള്ളം സമിതി ; പഞ്ചായത്തിൽ വാർഡ് കോർഡിനേഷൻ കമ്മിറ്റികൾ രൂപികരിക്കും.

എടത്വഃ  തലവടി ചുണ്ടൻ വള്ളം സമിതിയുടെയും തലവടി ടൗൺ ബോട്ട് ക്ലബിന്റെയും തലവടി  ചുണ്ടൻ വള്ളം ഓവർസീസ് ഫാൻസ്  അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വാർഡ് തലത്തിൽ കോർഡിനേഷൻ കമ്മിറ്റി രൂപികരിക്കുന്നതിന്  എക്സിക്യൂട്ടീവ് യോഗം തീരൂമാനിച്ചു. പ്രസിഡന്‍റ്  റിക്സൺ എടത്തിൽ അധ്യക്ഷത വഹിച്ചു.നെഹ്റു ട്രോഫി സിബിഎൽ മത്സരങ്ങളിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബുമായി കരാർ വെയ്ക്കുവാനും തീരുമാനിച്ചു. 

തലവടി ചുണ്ടൻ വള്ളം കൂടുതൽ ജനകീയമാക്കുന്നതിന്  ലക്ഷ്യമിട്ട് വാർഡുകളിൽ രൂപീകരിക്കുന്ന കോർഡിനേഷൻ കമ്മിറ്റിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ജൂലൈ 12ന്  2.30ന് തോട്ടയ്ക്കാട്ട് പറമ്പിൽ സിബി  ജോർജ്ജിന്റെ വസതിയിൽ  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു വലിയവീടൻ നിർവഹിക്കും.ധന സമാഹരണം ലക്ഷ്യമിട്ട്  നറുക്കെടുപ്പ്,  ബിരിയാണി ചലഞ്ച് എന്നിവ സംഘടിപ്പിക്കുമെന്ന് ട്രഷറാർ ഷിക്കു കുര്യൻ  അറിയിച്ചു.

സെക്രട്ടറി  അരുൺ പുന്നശ്ശേരിൽ, വൈസ് പ്രസിഡന്റ് ജോജി വൈലപള്ളി, മീഡിയ  കോർഡിനേറ്റർ അജിത്ത് പിഷാരത്ത് , ജോ. സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള, ടീം ലീഡർ  ജോമോൻ ചക്കാലയിൽ, പ്രദീപ് കുറുന്തോട്ടക്കൽ (കൂപ്പൺ) എന്നിവരടങ്ങിയ ഉപസമിതി പഞ്ചായത്ത് തല കോർഡിനേഷൻ കമ്മിറ്റിയ്ക്കും കൂപ്പൺ നറുക്കെടുപ്പിനും  നേതൃത്വം നല്കുന്നതായി പ്രസിഡ്ന്റ റിക്സൺ എടത്തിൽ അറിയിച്ചു. 









Uploaded Image

Post a Comment

0 Comments