തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ പേഷ്യന്റ്സ് കെയർ സർവീസസ് ഗസ്റ്റ് റിലേഷന്‍സ് എക്സിക്യൂട്ടീവ് അഞ്ചു ലാൽസൺ തോമസ് എഴുതിയതും ബ്രൗൺ ബുക്ക് പബ്ളിക്കേഷൻ പ്രസിദ്ധികരിച്ചതുമായ ചെറുകഥ സമാഹാരം 'ദി ചോക്ലേറ്റ് കിംഡം" പ്രകാശനം ചെയ്തു.സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ വെച്ച് നടന്ന ചടങ്ങില്‍ നിരണം ഗ്രാമ പഞ്ചായത്ത് അംഗം അജോയി കെ വർഗ്ഗീസ് സമാഹാരം പ്രകാശനം ചെയ്തു.
സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ ജോൺസൺ വാലയിൽ ഇടിക്കുള അധ്യക്ഷത വഹിച്ചു. സെൽവരാജ് വിൽസൺ പുസ്തക പരിചയം നടത്തി.സി.ജെ ജോൺ ചിറയിൽ , ഷിനു റെന്നി തോമസ്, സുനിൽ ചാക്കോ,ലാൽസൺ തോമസ് ഡേവിഡ് എന്നിവർ പ്രസംഗിച്ചു.

0 Comments