ad

Ticker

6/recent/ticker-posts

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് മുൻ മീഡിയ സെക്രട്ടറി  സണ്ണി മഴുക്കീറിന്റെ സംസ്ക്കാരം ആഗസ്റ്റ് 28ന്.

കല്ലിശ്ശേരി(ചെങ്ങന്നൂർ): ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് മുൻ മീഡിയ സെക്രട്ടറിയും മലയാള മനോരമയുടെ ആദ്യകാല പ്രാദേശിക ലേഖകനും ഏജന്റുമായിരുന്ന മഴുക്കീർ വെള്ളവന്താനത്ത്  മാത്തുക്കുട്ടി ഏബ്രഹാം ( സണ്ണി മഴുക്കീർ -75) നിര്യാതനായി.സംസ്കാരം ആഗസ്റ്റ് 28ന് രാവിലെ 9ന് മഴുക്കീർ ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 1 മണിക്ക് സഭാ സെമിത്തേരിയിൽ നടക്കും.ഭാര്യ: പ്രഭ സണ്ണി, കല്ലിശ്ശേരി കുറ്റിയിൽ കുടുംബാംഗമാണ്.

മക്കൾ: ബിനു മാത്യു (മലയാള മനോരമ ഏജന്റ്),നിബു വെള്ളവന്താനം (പി.സി.എൻ.എ.കെ. നാഷണൽ ട്രഷറാർ, ഐ.പി.സി. സൗത്ത് ഈസ്റ്റ് റീജിയൻ ജോയിന്റ് സെക്രട്ടറി, പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്കൻ ചാപ്റ്റർ സെക്രട്ടറി ).
മരുമക്കൾ:അഭയ ബിനു,ഡോ. സിജി മാത്യു.

സണ്ണി മഴുക്കീറിന്റെ നിര്യാണത്തില്‍ ഹോസ്പിറ്റൽ മിനിസ്ട്രിസ് ഇന്ത്യ ഡയറക്ടർ പാസ്റ്റർ എം.പി ജോർജ്ജ്ക്കുട്ടി അനുശോചിച്ചു.


വാർത്ത ✍️ : ഡോ.ജോൺസൺ വാലയിൽ ഇടിക്കുള.
Uploaded Image

Post a Comment

0 Comments