ad

Ticker

6/recent/ticker-posts

ചികിത്സയിലിരിക്കെ  കുവൈത്തില്‍  വച്ച്  മരണമടഞ്ഞ ദീപ ആനി ലിജുവിന് നാടിന്റെ യാത്ര മൊഴി ;

എടത്വാ:ചികിത്സയിലിരിക്കെ  കുവൈത്തില്‍  വച്ച്  മരണമടഞ്ഞ മാവേലിക്കര ലിജു ലുയിസിന്റെ ഭാര്യ ദീപ ആനി ലിജുവിന് (42)  നാടിന്റെ യാത്ര മൊഴി. കുവൈത്തില്‍ നിന്ന് എത്തിച്ച മൃതദേഹം പരുമലയിലുള്ള സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചതിന് ശേഷം ജന്മനാടായ വീട്ടിൽ  എത്തിച്ചപ്പോൾ വൻ ജനാവലിയാണ് ആദരാജ്ഞലികൾ അർപ്പിക്കാൻ എത്തിയത്. തിരുവല്ല ചാത്തങ്കരി വായ്പിനാരിൽ പുത്തൻപുരയിൽ  പരേതനായ പി ഇ തോമസ്സിന്റെയും, ലിസിയുടെയും ഇരട്ട മക്കളിൽ ഒരാൾ ആണ്  ദീപ ആനി ലിജു. ദീപക് ആണ് സഹോദരൻ.
Uploaded Image

 
തുടർന്ന് മൃതദേഹം വിലാപയാത്രയായി ഭർത്താവിന്റെ വസതിയായ  മാവേലിക്കര പുതിയകാവ് ഗ്ലോറി  ഭവനത്തിലെത്തിച്ചതിന് ശേഷം മാവേലിക്കര പുതിയകാവ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സംസ്കാരം നടത്തി.ശുശ്രൂഷകള്‍ക്ക്  വൈദീകരും വിശ്വാസ സമൂഹവും  പങ്കാളികളായി. രാഷ്ട്രീയ സാംസ്ക്കാരിക സാമൂഹിക രംഗത്തെ നിരവധി പേർ ഭവനത്തിലും ദൈവാലയത്തിലും എത്തി  അനുശോചനമറിയിച്ചു. 

2009-ൽ ഇന്ത്യയുടെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങ്  അതീവ സങ്കീർണ്ണമായ ഹൃദയ ബൈപാസ് സർജറിക്ക് വിധേയനായപ്പോൾ ഡൽഹി എയിംസ്  ആശുപത്രിയിൽ അദ്ദേഹത്തെ പരിചരിച്ച മെഡിക്കൽ സംഘത്തിലെ മലയാളി നേഴ്സ് ആയിരുന്നു  ദീപ ആനി.സൈറ, ഐറിൻ,അമയ എന്നിവരാണ്  ദീപയുടെ മക്കൾ.


✍️ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള
Uploaded Image

Post a Comment

0 Comments