ad

Ticker

6/recent/ticker-posts

എംപയർ കോളേജിൽ ദുരന്തനിവാരണ ബോധവത്കരണ പരിപാടി

Uploaded Image

കുറ്റിപ്പുറം: എൻഡിആർഎഫിന്റെ നേതൃത്വത്തിൽ എംപയർ കോളേജ് ഓഫ് സയൻസിൽ ദുരന്തനിവാരണ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ദുരന്തമുഖത്ത് സുരക്ഷിതമായി ഇടപെടേണ്ട രീതികളും അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസും പ്രായോഗിക പ്രദർശനവും നടത്തി.

എൻഡിആർഎഫ് ഇൻസ്പെക്ടർ റിഷികേഷ് ശർമ്മ, സനൂജ് സാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. വിവിധ ദുരന്ത സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാർഗങ്ങളും അടിയന്തര ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട നടപടികളും സംഘം വിശദീകരിച്ചു.

കോളേജ് രജിസ്ട്രാർ ടി.വി. ശ്രീകുമാർ സ്വാഗതം പറഞ്ഞു. വൈസ് പ്രിൻസിപ്പൽ രഞ്ജുഷ അധ്യക്ഷത വഹിച്ചു. ഹെൽത്ത് സയൻസ് ഡയറക്ടർ വിഷാഗ് ഉണ്ണി നന്ദി പറഞ്ഞു.

എൻഡിആർഎഫ് സംഘത്തിന്റെ ക്ലാസും പ്രദർശനവും വിദ്യാർത്ഥികൾക്ക് ഏറെ ആവേശവും അറിവും പകർന്നതായി വിദ്യാർത്ഥികൾ പ്രതികരിച്ചു. ദുരന്തസാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രായോഗിക അറിവ് നേടാൻ പരിപാടി സഹായകമായെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

Post a Comment

0 Comments