കാടാമ്പുഴ:ജനഹിതം മാനിക്കാതെ ദുർഭരണം നടത്തിക്കൊണ്ടിരിക്കുന്ന മാറാക്കര പഞ്ചായത്ത് ഭരണ സമിതി ഓഫീസിലേക്ക് PDP പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ മാർച്ചും ധർണ്ണയും നടത്തി. വിവിധ ജനകീയ
ജനകീയ പ്രശ്നങ്ങൾ ഉയർത്തി കാണിച്ചാണ് പ്രതിഷേധം നടത്തിയത്.കാടാമ്പുഴ ടൗണിലേ ഗതാഗതക്കുരുക്ക്, മാലിന്യക്കൂമ്പാരം, PHC യിലെ മരുന്ന് ക്ഷാമം, തെരുവ് വിളക്ക് മാറ്റി സ്ഥാപിക്കൽ, തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
UDF ഭരണസമിതിയുടെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ PDP മാറാക്കര പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചും ധർണ്ണയും ശക്തമായ പ്രതിഷേധമായി.
മാറാക്കര പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസ് കവാടത്തിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണയിൽ പ്രദേശത്തെ വിവിധ ജനകീയ പ്രശ്നങ്ങൾ നേതാക്കൾ ശക്തമായി ഉന്നയിച്ചു.
പ്രധാനമായും കാടാമ്പുഴ ക്ഷേത്ര റോഡിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണം എന്ന ആവശ്യം സമരത്തിൽ ഉയർന്നു. ക്ഷേത്രത്തിലേക്ക് എത്തുന്ന തീർഥാടകരും പ്രദേശവാസികളും ദിവസേന നേരിടുന്ന ഗതാഗതപ്രശ്നത്തിന് അടിയന്തര നടപടി വേണമെന്ന് PDP നേതാക്കൾ ആവശ്യപ്പെട്ടു പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനവും നൽകി.
കൂടാതെ തെരുവ് നായ ശല്യം നിയന്ത്രിക്കുക, വളർത്തുമൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, PHCയിൽ ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുക, മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക, തകർന്ന റോഡുകൾ അടിയന്തരമായി നന്നാക്കുക, ജനങ്ങളുടെ പരാതികൾക്ക് സമയബന്ധിതമായി പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിൽ ഉന്നയിച്ചു.
ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ ഭരണസമിതി കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും, വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
ജനകീയ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണാത്ത പക്ഷം സമരം കൂടുതൽ ശക്തമാക്കുമെന്ന് PDP നേതാക്കൾ മുന്നറിയിപ്പ് നൽകി.
PDP മാറാക്കര പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ മാർച്ചും ധർണ്ണയും പി ഡി പി വൈസ് ചെയർമാൻ ശശി പൂവ്വൻചിന ഉദ്ഘാടനം ചൈതു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹുസൈൻ കക്കാട്ട് തൊടി അധ്യക്ഷത വഹിച്ചു. പി ഡി പി നേതാക്കളായ ഹുസൈൻ കാടാമ്പുഴ, ഹസ്സൻകുട്ടി പിവി, കെ.ടി മുസ്ഥഫ, ബാവാക്ക, ചേക്കു പാലാണി, ഷാഫി കഞ്ഞിപ്പുര, ബീരാൻ കുട്ടി പറശ്ശേരി, പി വി ഷാഫി, ഷുക്കൂർ പറമ്പാടൻ, സി ടി ഷുഹാദ്, ഷറഫുദ്ധീൻ സംസാരിച്ചു. സെക്രട്ടറി കുഞ്ഞു ചിത്രംപ്പള്ളി സ്വാഗതവും ബാവാക്ക നന്ദിയും പറഞ്ഞു.

0 Comments