ad

Ticker

6/recent/ticker-posts

കാടാമ്പുഴ ക്ഷേത്രത്തിൽ ഗോപുരത്തിന്റെയും ഓഫീസ് കെട്ടിടത്തിന്റെയും നിർമാണത്തിന് ഭൂമിപൂജ

Uploaded Image

കാടാമ്പുഴ: ശ്രീകാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ തെക്കേനടയിൽ നിർമിക്കുന്ന ഗോപുരത്തിന്റെയും അനുബന്ധ ഓഫീസ് കെട്ടിടത്തിന്റെയും നിർമാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി ഭൂമിപൂജ നടത്തി. ക്ഷേത്രം തന്ത്രി അണ്ടലാടി ഉണ്ണിനമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.

നിർദിഷ്ട ഗോപുരനിർമാണത്തിനായി ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലീപ്പ് ഇന്റർനാഷണൽ ചെയർമാൻ എസ്. കെ. മൂർത്തി ഒരു കോടി രൂപ സംഭാവന നൽകാമെന്ന് ഏറ്റെടുത്തു.

ചടങ്ങിൽ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എസ്. രമജൻ, മാനേജർ കെ. ഉണ്ണികൃഷ്ണൻ, ടെമ്പിൾ സൂപ്രണ്ട് പി. പി. മീര, എഞ്ചിനീയർ കെ. വിജയകൃഷ്ണൻ, ജീവനക്കാരായ രവികുമാർ, ഹരിശ്ചന്ദ്രൻ, കോൺട്രാക്ടർ ഷിജി എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments