എടത്വ : കോൺഗ്രസ് തലവടി തെക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചരമ വാർഷികം പ്രിയദര്‍ശിനി സ്മൃതി ദിനമായി ആചരിച്ചു. മണ്ഡലം പ്രസിഡന്റ് ജോയി വർഗ്ഗീസ് ചെക്കന്നാട് അധ്യക്ഷത വഹിച്ചു.അനുസ്മരണ സമ്മേളനം എടത്വ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ഫിലിപ്പ് വരമ്പത്ത് ഉദ്ഘാടനം ചെയ്തു. തലവടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ റീത്താമ്മ തോമസ് മുഖ്യ സന്ദേശം നല്കി.
പിസി. ചന്ദ്രമോഹനന്‍,വി.സി. തോമസ്, വർഗ്ഗീസ് വാലയിൽ, ടി. വി മാത്യു,സണ്ണി പാലത്തിങ്കൽ, ജോണപ്പൻ ചിറവേലി, ജോസഫ് ഈരേത്റ,തോമസ് പോൾ ,രാജു നൈനപോടത്ത്,പി എൻ ദേവസ്യ, മാത്യു മാത്യു മടയാടിൽ ,ജിജി ജോൺസൺ ഇടിക്കുള എന്നിവർ സംസാരിച്ചു.തുടർന്ന് പുഷ്പാർച്ചന നടത്തി.

0 Comments