ad

Ticker

6/recent/ticker-posts

ബാലരാമപുരത്ത് രാത്രികാല രക്തപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

Uploaded Image

തിരുവനന്തപുരം: ദേശീയ മന്ത് രോഗ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ ആരോഗ്യകേന്ദ്രം സംഘടിപ്പിച്ച രാത്രികാല രക്തപരിശോധനാ ക്യാമ്പ് ബാലരാമപുരം ഹൗസിംഗ് ബോർഡ് ഫ്ലാറ്റ് സമുച്ചയത്തിൽ നടന്നു. ഗ്രാമപഞ്ചായത്ത് അംഗം സി. പ്രസന്നകുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഫ്ലാറ്റ് അസോസിയേഷൻ പ്രസിഡന്റ് എം. പി. റഹ്മാൻ, സെക്രട്ടറി ശോഭാ ജാസ്മിൻ, വൈസ് പ്രസിഡന്റ് എ. സജാദ്, ജോയിന്റ് സെക്രട്ടറി ജെറീന എം., കമ്മിറ്റി അംഗം ഷബ്ന റഫീഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Uploaded Image

ആരോഗ്യവകുപ്പ് ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് അംഗങ്ങളായ ശ്രീലേഖ, ഷക്കീല ബീവി, എസ്. സന്തോഷ് കുമാർ, അനിത ജോസ്, നൗഷാദ് എസ്. എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ഏകദേശം 150 പേർ ക്യാമ്പിൽ പങ്കെടുത്ത് രക്തപരിശോധനയ്ക്ക് വിധേയരായി.

Post a Comment

0 Comments