കോട്ടക്കൽ: കോട്ടക്കൽ, കുറ്റിപ്പുറം, ഇന്ത്യനൂർ ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾ നിലവിലെ സ്ഥലങ്ങളിൽനിന്ന് മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ബി.പി.ഇ.എഫ് (BPEF) തിരൂർ ഡിവിഷൻ കമ്മിറ്റി. പോസ്റ്റ് ഓഫീസുകൾ മാറ്റാനുള്ള തീരുമാനം പിൻവലിച്ച് നിലവിലെ സ്ഥലങ്ങളിൽത്തന്നെ പ്രവർത്തനം തുടരാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
പഴക്കമുള്ളതും പ്രദേശത്തെ ജനങ്ങൾക്ക് ഏറെ പ്രയോജനകരവുമായ പോസ്റ്റ് ഓഫീസുകൾ മാറ്റുന്നത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. കുറ്റിപ്പുറം, ഇന്ത്യനൂർ മേഖലകളിലെ ഉപഭോക്താക്കൾക്ക് പുതിയ സ്ഥലങ്ങളിലെ പോസ്റ്റ് ഓഫീസുകളിലെത്താൻ നാലു മുതൽ അഞ്ചു കിലോമീറ്റർ വരെ അധികം യാത്ര ചെയ്യേണ്ടിവരും. ഇത് പ്രായമായവർക്കും ഗ്രാമീണ മേഖലയിലെ സാധാരണക്കാർക്കും ഏറെ പ്രയാസമുണ്ടാക്കുമെന്നും കമ്മിറ്റി വ്യക്തമാക്കി.
സേവിങ്സ് ബാങ്ക് (എസ്.ബി.), റിക്കറിങ് ഡെപ്പോസിറ്റ് (ആർ.ഡി.), പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, പെൻഷൻകാർക്കുള്ള ലൈഫ് സർട്ടിഫിക്കറ്റ് തുടങ്ങിയ അവശ്യ സേവനങ്ങളെ ആശ്രയിക്കുന്ന ഉപഭോക്താക്കളെയും തീരുമാനം പ്രതികൂലമായി ബാധിക്കുമെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.
പോസ്റ്റ് ഓഫീസുകൾ മാറ്റാനുള്ള നീക്കം ഉടൻ പിൻവലിക്കണമെന്നും നിലവിലെ സ്ഥലങ്ങളിൽത്തന്നെ അവയുടെ പ്രവർത്തനം തുടരാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം സമർപ്പിക്കും. പ്രദേശവാസികളെ പങ്കെടുപ്പിച്ച് ജനകീയ ഹർജി സമർപ്പിക്കുന്നതിനൊപ്പം ശക്തമായ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുമെന്ന് ബി.പി.ഇ.എഫ് തിരൂർ ഡിവിഷൻ കമ്മിറ്റി അറിയിച്ചു.
കൺവീനർ ഗിരീഷ് എൻ., പി3 സെക്രട്ടറി വിനോദ് കെ., പി4 സെക്രട്ടറി രാജേഷ് കെ., ബി.ജി.ഡി.കെ.എസ്. സെക്രട്ടറി ഹർഷ കെ.ടി. എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

0 Comments