ad

Ticker

6/recent/ticker-posts

മാധ്യമങ്ങളെ നിയന്ത്രിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി.

മാധ്യമങ്ങളെ നിയന്ത്രിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി. ക്രമസമാധാനം ഉറപ്പ് വരുത്തുന്നതിനും രാജ്യസുരക്ഷ മുൻനിർത്തിയും മാധ്യമങ്ങളുടെ മേൽ നിയന്ത്രണം കൊണ്ടുവരാം. ചാനലുകൾക്ക് വിലക്കേർപ്പെടുത്തിയ നടപടി നിലവിലുള്ള സംപ്രേഷണ നിയമങ്ങളുടെ ദുരുപയോഗമാണെന്ന് ചൂണ്ടിക്കാട്ടി അഡ്വ. ഹരീഷ് വാസുദേവൻ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്. ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ രണ്ട് ചാനലുകളുടെ സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത് നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് നടപടി. കേസ് പരിഗണിച്ച കോടതി മാധ്യമങ്ങളെ നിയന്ത്രിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് നിരീക്ഷിച്ചു. ക്രമസമാധാനം ഉറപ്പ് വരുത്തുന്നതിനും രാജ്യസുരക്ഷ മുൻനിർത്തിയും മാധ്യമങ്ങളുടെ മേൽ നിയന്ത്രണം കൊണ്ടു വരാം. ടെലിവിഷൻ സംപ്രേഷണത്തിന് നിയന്ത്രണം ആവശ്യമാണ്. അതില്ലാതെ വന്നാൽ എന്തും സംപ്രേഷണം ചെയ്യാം എന്ന അവസ്ഥ വരും. അതാണോ വേണ്ടത് എന്നും കോടതി ചോദിച്ചു.


കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമത്തിൽ സർക്കാരിന് വരുത്താവുന്ന നിയന്ത്രണങ്ങളെക്കുറിച്ച് പറയുന്നുണ്ടെന്നും അത് നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. ചാനലുകൾക്ക് വിലക്കേർപ്പെടുത്തിയ നടപടി നിലവിലുള്ള സംപ്രേഷണ നിയമങ്ങളുടെ ദുരുപയോഗമാണെന്നാണ് ചൂണ്ടിക്കാട്ടി അഡ്വ. ഹരീഷ് വാസുദേവൻ നൽകിയ ഹർജിയിൽ സംപ്രേക്ഷണം നിരോധിച്ചത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തിൻമേലുള്ള കടന്നുകയറ്റമാണെന്ന് പറയുന്നു. 1994-ലെ കേബിൾ ടി വി നിയന്ത്രണച്ചട്ടം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുകയുണ്ടായി.

Post a Comment

0 Comments